സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണല്‍ ഹയർ സെക്കൻഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. 4,14,159 വിദ്യാർത്ഥികള്‍ ഒന്നാം വർഷം പരീക്ഷയും 4,41,213 വിദ്യാർത്ഥികള്‍ രണ്ടാം വർഷം പരീക്ഷയും എഴുതും.
2017 പരീക്ഷ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പരീക്ഷകള്‍ ക്രമീകരിച്ചിട്ടുള്ളത് ഇന്ന് മുതൽ 26 വരെ ഒൻപതു ദിവസങ്ങളിലായാണ്.
ഗള്‍ഫിലും ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 9.30ന് പരീക്ഷ തുടങ്ങും. പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഏപ്രില്‍ ഒന്ന് മുതലാകും മൂല്യനിർണയം ആരംഭിക്കുക. മൂല്യനിർണയം നടത്താനായി 52 സിംഗിള്‍ വാല്വേഷൻ ക്യാമ്പും 25 ഡബിള്‍ വാല്വേഷൻ ക്യാമ്പും ഉള്‍പ്പെടെ ആകെ 77 കേന്ദ്രീകൃത മൂല്യ നിർണയ ക്യാമ്പുകളാണ് ഒരുക്കിയിട്ടുള്ളത്. വിദ്യാർത്ഥികള്‍ക്ക് ആവശ്യമായ മെയിൻ ഷീറ്റ്, അഡീഷണല്‍ ഷീറ്റ് എന്നിവ സ്‌കൂളുകളില്‍ പരീക്ഷാ ഭവന്റെ നേതൃത്വത്തില്‍ വിതരണം പൂർത്തിയായി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m