രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള ഒ.ടി.ടി പ്ലാറ്റ്ഫോം വ്യാഴാഴ്ച ജനങ്ങള്‍ക്ക് സമർപ്പിക്കും.
സി – സ്പേസ് എന്ന പേരിട്ടിരിക്കുന്ന പ്ലാറ്റ്ഫോം മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 9. 30 ന് കൈരളി തിയറ്ററില്‍ വെച്ച് ഉദ്ഘാടനം ചെയ്യും. കെ.എസ്ഡി.എഫ്.സി ക്കാണ് സി – സ്പേസിൻറെ നിർവഹണ ചുമതല.പ്ലാറ്റ്ഫോമിലേക്കുള്ള സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനായി 60 അംഗ ക്യുറേറ്റർ സമിതിയെ സർക്കാർ രൂപീകരിച്ചിട്ടുണ്ട്. ഇവർ ശുപാർശ ചെയ്യുന്ന സിനിമകള്‍ മാത്രമേ സി – സ്പേസ് വഴി പ്രേക്ഷകർക്ക് കാണാൻ സാധിക്കൂ.
ആദ്യഘട്ടത്തിലേക്ക് 42 സിനിമകളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. 35 ഫീച്ചർ ഫിലിമുകളും ആറ് ഡോക്യുമെന്ററികളും ഒരു ഹ്രസ്വചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.കാണുന്ന സിനിമയ്ക്ക് മാത്രം പണം ഈടാക്കുന്ന ആദ്യ ഒ.ടി.ടി പ്ലാറ്റ്ഫോം കൂടിയാവും സി – സ്പേസ്. ഈടാക്കുന്ന തുകയുടെ പകുതി ലാഭവിഹിതമായി പ്രൊഡ്യൂസർക്ക് നല്‍കും. പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവ വഴി സി – സ്പേസ് ഡൗണ്‍ലോഡ് ചെയ്യാനാകും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m