കേരളത്തില്‍ നിന്ന് രണ്ട് പേർക്ക് ഐഎഎസ്. തിരുവനന്തപുരം സ്വദേശികളായ ബിനു ഫ്രാൻസിസിനും കെ. ഹരികുമാറിനുമാണ് 2022 ബാച്ചില്‍ നിന്ന് ഐഎഎസ് ലഭിച്ചത്.
ഇരുവരും തിരുവനന്തപുരം സ്വദേശികളും സുഹൃത്തുക്കളുമാണ്. തദ്ദേശ സ്ഥാപന വകുപ്പിലെ ഉദ്യോഗസ്ഥരായ ബിനു ഫ്രാൻസിസും ഹരികുമാറും 1995- 98 ബാച്ചില്‍ ഗവ. ലോ കോളജില്‍ എല്‍എല്‍ബിക്ക് ഒരുമിച്ചു പഠിച്ചവരാണ്.
തിരുവനന്തപുരം കാട്ടാക്കട കട്ടലയ്ക്കാട് സ്വദേശിയായ ബിനു ഫ്രാൻസിസ് തിരുവനന്തപുരം കോർപറേഷൻ സെക്രട്ടറിയാണ്. കെഎസ്ഇബി ലീഗല്‍ അസിസ്റ്റന്റായി സർവീസില്‍ പ്രവേശിച്ചു. പിന്നീട് നഗരകാര്യ വകുപ്പില്‍ ഉദ്യോഗസ്ഥനായി.
നഗരകാര്യ വകുപ്പില്‍ റീജണല്‍ ഡയറക്ടർ, ജോയിന്റ് ഡയറക്ടർ. ലൈഫ് മിഷൻ സിഇഒ, കുടുംബശ്രീ പ്രോജക്ട് ഓഫീസർ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. തിരുവനന്തപുരം കോർപറേഷൻ സെക്രട്ടറിയാകുന്നതിനു തൊട്ടുമുൻപു കോഴിക്കോട് കോർപറേഷൻ സെക്രട്ടറിയായിരുന്നു.
തദ്ദേശ വകുപ്പ് ഡയറക്ടറേറ്റില്‍ ജോയിന്റ് ഡയറക്ടറായ കെ. ഹരികുമാർ ചെന്പഴന്തി സ്വദേശിയാണ്. പോലീസ് വകുപ്പിലെ ജോലി ഉപേക്ഷിച്ചു തദ്ദേശ വകുപ്പിലെത്തി. വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ സെക്രട്ടറിയായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m