ഇസ്രായേൽ – പലസ്തീൻ സംഘർഷത്തിൽ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിശുദ്ധ നാട്ടിൽ, ക്രൈസ്തവരായ സഹോദരങ്ങളുടെ ഭാവി ഇരുളടഞ്ഞതാകുന്നുവെന്ന് വിശുദ്ധ നാടിന്റെ ചുമതലയുള്ള ഫ്രാൻസിസ്കൻ വൈദികൻ ഫാ. ഇബ്രാഹിം ഫാൽത്താസ്.
നിരപരാധികളായ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്ത വിശുദ്ധ നാട് ഇന്ന് നരകമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് സിറിയൻ മെത്രാനായ ജാക്വസ് മൗറാദും പങ്കുവച്ചു.
യേശു ജീവിച്ച നാട്ടിൽ ക്രിസ്ത്യാനികളായി ജീവിക്കാനുള്ള ആളുകളുടെ ആഗ്രഹത്തെ ഹനിക്കുന്ന രീതിയിലാണ് യുദ്ധം അതിന്റെ രൂക്ഷതയിൽ മുൻപോട്ടു പോകുന്നത്. ഗാസയിലെ തിരുക്കുടുംബ ദൈവാലയത്തിൽ മാത്രം എണ്ണൂറോളം ക്രിസ്ത്യാനികളാണ് അഭയം തേടിയിരിക്കുന്നത്. അവരിൽ പലരും പലവിധ രോഗങ്ങളാൽ മരണപ്പെടുന്ന അവസ്ഥകളും ഫാ. ഇബ്രാഹിം വേദനയോടെ എടുത്തു പറഞ്ഞു.
വിശുദ്ധ നാട്ടിൽ തീർത്ഥാടകർ ഇല്ലാത്തതിനാൽ പലരുടെയും ജോലി നഷ്ടപ്പെട്ട സ്ഥിതിയും അതിദയനീയമാണ്. എങ്കിലും വിശ്വാസത്തിന് മാതൃകാപരമായ വിധത്തിൽ സാക്ഷ്യം വഹിക്കുന്ന അവരുടെ ജീവിതം പ്രത്യാശ പകരുന്നതാണെന്നും അദേഹം കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group