എം.വി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ ലത്തീൻ സഭ

ഇംഗ്ലണ്ടിലെ ക്രൈസ്തവ പള്ളികളെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ പ്രസ്താവന അപക്വവും ദുരുദ്ദേശപരവുമാണെന്ന് ലത്തീൻ സഭ. എന്താണ് അദ്ദേഹത്തിന്റെ മനസ്സിലെന്ന് വ്യക്തമാകുന്നില്ല. എന്തിന്റെ പുറപ്പാടാണെന്നും അറിയില്ല.ഒരു സഭാ സമൂഹത്തെ അവഹേളിക്കുന്ന ഇത്തരം പ്രസ്താവന ഉത്തരവാദിത്വപ്പെട്ട രാഷ്ട്രിയ പാർട്ടിയുടെ ഉന്നതനായ നേതാവിൽ നിന്നും ഉണ്ടാകാൻ പാടില്ലെന്ന് ലത്തീൻ കത്തോലിക്ക സഭ നേതൃത്വം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group