ദില്ലിയിലും പരിസര പ്രദേശങ്ങളിലുമായി 8 സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി; കുട്ടികളെ ഒഴിപ്പിച്ചു, പരിശോധന ശക്തമാക്കി പോലീസ്

ദില്ലി: ദില്ലിയിലും പരിസര പ്രദേശങ്ങളിലുമായി 8 സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ഇന്ന് പുലർച്ചെ നാല് മണിയോടുകൂടിയാണ് ഭീഷണി സന്ദേശമെത്തിയത്.

ഭീഷണിയെ തുടർന്ന് സ്കൂളുകള്‍ ബോംബ് സ്ക്വാഡ് ഓഴിപ്പിച്ച്‌ പരിശോധന തുടങ്ങി. ആശങ്കപ്പെടേണ്ടെന്ന് ദില്ലി പോലീസ് അറിയിച്ചു.

ചാണക്യപുരിയിലെ സംസ്കൃത സ്കൂള്‍, മയൂർ വിഹാറിലെ മദർ മേരി സ്കൂള്‍, ദ്വാരകയിലെ ദില്ലി പബ്ലിക് സ്കൂള്‍ എന്നിവിടങ്ങളിലേക്കാണ് ഇ മെയില്‍ സന്ദേശം വഴി ബോംബ് ഭീഷണി ആദ്യം എത്തിയത്. സ്കൂളുകളില്‍ നിരവധി ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് മെയിലില്‍ പറയുന്നു. ഭീഷണിയെ തുടർന്ന് അധികൃതരെത്തി സ്കൂളുകൾ ഒഴിപ്പിച്ചു. ബോംബ് ഡിറ്റക്ഷൻ, ബോംബ് ഡിസ്പോസല്‍ ടീമുകള്‍ പരിശോധന തുടങ്ങി. ഇതുവരെ സംശയാസ്പദയമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. ഫെബ്രുവരിയില്‍ ആർകെ പുരത്തെ സ്കൂളിലും സമാനമായ ബോംബ് ഭീഷണിയുണ്ടായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group