ചെന്നൈ ബോഡിനായ്ക്കന്നൂര്‍ ട്രെയിന്‍ സര്‍വീസ് 15ന്‌ ആരംഭിക്കും

ഇടുക്കികാർക്കും വിനോദ സഞ്ചാരികള്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും സൗകര്യപ്രദമായി ചെന്നൈ–ബോഡിനായ്ക്കന്നൂര്‍ ട്രെയിൻ സര്‍വീസ് 15ന് ആരംഭിക്കും.

ചെന്നൈയില്‍ നിന്ന് മധുര, തേനി വഴിയുള്ള ട്രെയിൻ കേന്ദ്രമന്ത്രി എല്‍ മുരുകൻ ഫ്ലാഗ് ഓഫ് ചെയ്യും. ആഴ്ചയില്‍ മൂന്നുദിവസമാണ് സര്‍വീസ്. ഇടുക്കി പൂപ്പാറയില്‍ നിന്ന് 30 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബോഡിനായ്ക്കന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്താം.

ചെന്നൈ എക്സ്പ്രസാണ് ഇവിടേക്ക് നീട്ടിയത്. രാത്രി പത്തിന് ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 9.35ന് ബോഡിനായ്ക്കന്നൂരില്‍ എത്തും. തിരികെ രാത്രി എട്ടിന് പുറപ്പെട്ട് രാവിലെ 7.55ന് ചെന്നൈയിലെത്തും. പ്രതിദിന സര്‍വീസായ തേനി – മധുര അണ്‍ റിസര്‍വ്ഡ് എക്സ്പ്രസ്സും ബോഡിനായ്ക്കന്നൂര്‍വരെ നീട്ടി. തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്നും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ മധുരയില്‍ നിന്നുമാണ് സര്‍വീസ്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ചെന്നൈ മധുര, തേനി വഴി ബോഡിനായ്ക്കന്നൂരിലും അവിടെ നിന്ന് എളുപ്പത്തില്‍ മൂന്നാര്‍, തേക്കടി ഉള്‍പ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലുമെത്താം. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ക്കും ഗുണം ചെയ്യും. മധുര, വേളാങ്കണ്ണി, രാമേശ്വരം, പഴനി, തിരുപ്പതി തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയും എളുപ്പമാകും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group