സ്നേഹനിർഭരമായ കൂടിക്കാഴ്ചക്ക് വേദിയായി സെന്റ് പീറ്റേഴ്സ് സ്ക്വയർ ..

2015 മുതൽ 2016വരെ തിരുസഭ കരുണയുടെ ജൂബിലി വർഷം ആചരിച്ച അവസരത്തിൽ , ‘ആജീവനാന്ത കരുണയുടെ മിഷണ’റിയായി ഫാൻസിസ് പാപ്പ നിയോഗിച്ച സുപ്രസിദ്ധ ധ്യാനഗുരുവും കോട്ടയം അതിരമ്പുഴ കാരിസ്ഭവൻ ധ്യാനകേന്ദ്രം സ്ഥാപകനുമായ ഫാ. ജെയിംസ് മഞ്ഞാക്കൽ കഴിഞ്ഞ ദിവസം പാപ്പയെ സന്ദർശിച്ചു.

ദൈവകരുണയുടെ തിരുനാളിനോട് അനുബന്ധിച്ച്,ലോകമെമ്പാടുമുള്ള ‘കരുണയുടെ മിഷണറി’മാരെ പാപ്പ വത്തിക്കാനിലേക്ക് ക്ഷണിച്ചതാണ് അസുലഭമായ ഈ കൂടിക്കാഴ്ചയ്ക്ക് അവസരമായത്.

എം.എസ്.എഫ്.എസ് സന്യാസസമൂഹാംഗമായ ഫാ. ജെയിംസ് മഞ്ഞാക്കൽ തന്റെ ശാരീരിക അസ്വസ്ഥതകളെ അവഗണിച്ചണ് വീൽചെയറിൽ സഞ്ചരിച്ചുകൊണ്ട് യൂറോപ്പിലെ ആയിരങ്ങൾക്ക് വചനപ്രഘോഷണങ്ങളിലൂടെ യേശുവിന്റെ കരുണയെ പ്രഘോഷിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group