പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്കായി നൊവേന ചൊല്ലി സമർപ്പിക്കാൻ ആഹ്വാനം നൽകി എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്

ലോകമെമ്പാടും ക്രിസ്ത്യൻ വിശ്വാസത്തെപ്രതി പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്കായി ഫാത്തിമ മാതാവിനോടുള്ള നൊവേന ചൊല്ലാനുള്ള ആഹ്വാനവുമായി പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ്.

മെയ് നാലാം തീയതി മുതൽ 12 ഞായറാഴ്ച വരെ നൊവേന ചൊല്ലി പ്രാർത്ഥിക്കാനാണ് സംഘടനയുടെ ആഹ്വാനം.

മെയ് പതിമൂന്നാം തീയതി ഫാത്തിമ മാതാവിന്റെ തിരുനാൾ ആഘോഷിക്കുന്നതിനോട് അനുബന്ധിച്ചാണ് ഇപ്രകാരം നൊവേന ചൊല്ലുവാൻ പൊന്തിഫിക്കൽ സംഘടന ആവശ്യപ്പെട്ടത്.

പ്രതിസന്ധികൾ ഏറെയുള്ള ലോകത്ത് നൊവേന ചൊല്ലി പ്രാർത്ഥിക്കുന്നതിലൂടെ ദിവ്യകാരുണ്യത്തിലേക്ക് അടുക്കാനും അവിടുത്തെ സംരക്ഷണം തേടാനും പ്രയാസകരമായ സമയങ്ങളിൽ ആശ്വാസം കണ്ടെത്താനും സാധിക്കുമെന്ന് സംഘടന വ്യക്തമാക്കി. ഇന്ന് ലോകത്തിൻ്റെ പല ഭാഗങ്ങളിലും ക്രൈസ്തവപീഡനം തുടരുകയാണെന്നും അതിനാൽ പ്രാർത്ഥന തുടരേണ്ടത് വളരെ അനിവാര്യമാണെന്നും എയിഡ് ടു ദ ചർച്ച് ഇൻ നീഡ് പ്രസ്താവനയിൽ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m