ജലനിരപ്പുയരാതെ ഇടുക്കി അണക്കെട്ട്; ഇനി ഉള്ളത് 40% വെള്ളം മാത്രം

മഴപെയ്തിട്ടും ജലനിരപ്പുയരാതെ ഇടുക്കി അണക്കെട്ട്. 2343 അടി വെള്ളം മാത്രമാണ് അണക്കെട്ടിൽ ഉള്ളത്. സംഭരണശേഷിയുടെ 40% മാത്രമാണ് ഇത്. കഴിഞ്ഞ വർഷം ഇതേസമയം 2386 അടി വെള്ളം അണക്കെട്ടിൽ ഉണ്ടായിരുന്നു. ജല നിരപ്പ് ഉയരാത്തതിൽ കെഎസ്ഇബിക്ക് ആശങ്കയുണ്ട്.

839 മീറ്റർ ഉയരമുള്ള കുറവൻമലയും, 925 മീറ്റർ ഉയരമുള്ള കുറത്തിമലയും കൂട്ടിയിണക്കി 555 അടി ഉയരത്തിൽ, പെരിയാറിനു കുറുകെയാണ് ഇടുക്കി അണക്കെട്ടു നിർമ്മിച്ചിരിക്കുന്നത്. 60 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന ജലസംഭരണിയാണ് ഡാമിനുള്ളത്. പരമാവധി സംഭരണശേഷി 74.5 ദശലക്ഷം ഘനയടിയാണെങ്കിലും 70.5 ടിഎംസിവരെയാണ് സംഭരിക്കാറുള്ളത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group