സൗരയൂഥത്തിലെ സംഭവവികാസങ്ങള്‍ എന്നും മനുഷ്യനില്‍ കൗതുകമുണർത്തുന്നതാണ്. തീക്കട്ട പോലെ ജ്വലിച്ചു നില്‍ക്കുന്ന സൂര്യനില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാനുള്ള മനുഷ്യന്റെ ജിജ്ഞാസ ആദിത്യ എല്‍1 പോലെയുള്ള നിരവധി ദൗത്യങ്ങളിലേക്ക് ശാസ്ത്രലോകത്തെ നയിക്കുന്നു.
എന്നെങ്കിലും സൂര്യൻ പൊട്ടിത്തെറിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് നാം ചിലപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടായിരിക്കും. അങ്ങനെ സൂര്യൻ പൊട്ടിത്തെറിക്കുമോ എന്ന ചോദ്യവും നിങ്ങളില്‍ ഉണ്ടായിരുന്നേക്കാം. അതിനുള്ള ഉത്തരം നല്‍കുകയാണ് ഇപ്പോള്‍ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ.
സൂര്യനില്‍ നടന്ന രണ്ട് സ്‌ഫോടനങ്ങളുടെ ചിത്രങ്ങളാണ് നാസ പുറത്തുവിട്ടിരിക്കുന്നത്. മേയ് 10, 11 തീയതികളിലാണ് ഈ സ്‌ഫോടനങ്ങള്‍ നടന്നത്. മേയ് 10-ാം തീയതി ഇന്ത്യൻ സമയം രാത്രി 9.23ഓടെയും, മേയ് 11-ാം തീയതി ഇന്ത്യൻ സമയം രാവിലെ 7.44 ഓടെയുമാണ് സ്‌ഫോടനം നടന്നത്. ഈ സ്‌ഫോടനങ്ങളെ X5.8 and X1.5 എന്നിങ്ങനെ തരം തിരിച്ചതായും നാസ അറിയിച്ചു.
സൂര്യനില്‍ വളരെയധികം ഊർജം കൂടുമ്ബോള്‍ ഇത്തരത്തില്‍ പൊട്ടിത്തെറികളുണ്ടാവുന്നു. സമാനമായി സൂര്യനില്‍ സ്‌ഫോടനങ്ങള്‍ തുടർന്നാല്‍ ഇത് റേഡിയോ കമ്മ്യൂണിക്കേഷൻ, നാവിഗേഷൻ സിഗ്നലുകള്‍, ഇലക്‌ട്രിക് പവർ ഗ്രിഡുകള്‍ തുടങ്ങിയവയ്‌ക്കും ബഹിരാകാശ നിലയങ്ങള്‍ക്കും ബഹിരാകാശ സഞ്ചാരികള്‍ക്കും ദോഷകരമായി ബാധിക്കുമെന്നും നാസ പറയുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group