ഒർട്ടേഗ ഭരണകൂടത്തിന് കീഴിൽ നിക്കരാഗ്വ വിടാൻ നിർബന്ധിതനായ മിഷനറി വൈദികൻ അന്തരിച്ചു

ഒർട്ടേഗ സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കു വിധേയനായി നിക്കരാഗ്വയിൽ നിന്നും നാടുവിടേണ്ടിവന്ന 91- കാരനായ മെക്സിക്കൻ ജെസ്യൂട്ട് വൈദികൻ അന്തരിച്ചു.

ജെസ്യൂട്ട് വൈദികൻ ആയ ഫാ. അർണാൾഡോ സെന്റനോ ആണ്‌ അന്തരിച്ചത്.

1932 ഡിസംബർ 17-ന് മെക്സിക്കോയിൽ ജനിച്ച ഒരു ജെസ്യൂട്ട് പുരോഹിതനായിരുന്നു ഫാദർ അർണാൾഡോ സെൻ്റനോ. 1983-ൽ അദ്ദേഹം നിക്കരാഗ്വയിലേക്ക് താമസം മാറി, അവിടെ അദ്ദേഹം വ്യത്യസ്ത സാമൂഹിക പദ്ധതികളിൽ സേവനമനുഷ്ഠിച്ചു. നിക്കരാഗ്വയിലെ സെൻട്രൽ അമേരിക്കൻ യൂനിവേഴ്സിറ്റി അടച്ചുപൂട്ടിയ ശേഷം അദ്ദേഹം എൽ സാൽവഡോറിലെത്തി. അവിടുത്തെ സാന്താ ടെക്ലയിലെ കമ്മ്യൂണിറ്റിയിലായിരുന്നു മരണം വരെ അദ്ദേഹം ജീവിച്ചിരുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group