മ​ല​ങ്ക​രസ​ഭ​യ്ക്ക് ഇ​തു അഭിമാന നി​മി​ഷം; ഏ​ഴു മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ർ അ​ഭി​ഷി​ക്ത​രാ​യി

മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​യു​​ടെ ഏ​​ഴ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​മാ​​ർ അ​​ഭി​​ഷി​​ക്ത​​രാ​​യി. ച​​​രി​​​ത്ര​​പ്ര​​​സി​​​ദ്ധ​​​മാ​​​യ പ​​​ഴ​​​ഞ്ഞി സെ​​​ന്‍റ് മേ​​​രീ​​​സ് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ലാ​​യിരു​​ന്നു സ്ഥാ​​​നാ​​​രോ​​​ഹ​​​ണ ശു​​​ശ്രൂ​​​ഷ ന​​​ട​​​ന്ന​​ത്.

പ​​​രി​​​ശു​​​ദ്ധ ബ​​​സേ​​​ലി​​​യോ​​​സ് മാ​​​ർ​​​ത്തോ​​​മ്മാ മാ​​​ത്യൂ​​​സ് തൃ​​​തീ​​​യ​​​ൻ കാ​​​തോ​​​ലി​​​ക്കാ ബാ​​​വാ​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന ന​​​മ​​​സ്കാ​​​ര​​​ത്തോ​​​ടെ​​​യാ​​​ണു ശു​​​ശ്രൂ​​​ഷ​​​യ്ക്കു തു​​​ട​​​ക്ക​​​മാ​​​യ​​​ത്. സ​​​ഭ​​​യി​​​ലെ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​മാ​​​രും വൈ​​​ദി​​​ക​​​രും സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ആ​​​റി​​നു കു​​​ർ​​​ബാ​​​ന ആ​​​രം​​​ഭി​​​ച്ചു. കു​​​ർ​​​ബാ​​​ന മ​​​ധ്യേ​​​യാ​​​യി​​​രു​​​ന്നു മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​മാ​​​രു​​​ടെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണ​​ ശു​​​ശ്രൂ​​​ഷ. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂന്നി​​​നു ന​​​ട​​​ന്ന അ​​​നു​​​മോ​​​ദ​​​ന സ​​​മ്മേ​​​ള​​​നം മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ഏ​​​ബ്ര​​​ഹാം മാ​​​ർ സ്തെ​​​ഫാ​​​നോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, തോ​​​മ​​​സ് മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, ഡോ.​​​ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ തെ​​​യോ​​​ഫി​​​ലോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ പീ​​​ല​​​ക്സീ​​​നോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ പ​​​ക്കോ​​​മി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, ഡോ.​​​ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ ബ​​​ർ​​​ണ​​​ബാ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, സ​​​ഖ​​​റി​​​യാ​​​സ് മാ​​​ർ സേ​​​വേ​​​റി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത എ​​​ന്നി​​​വ​​​രാ​​​ണു സ്ഥാ​​​ന​​​മേ​​​റ്റ​​​ത്.

നൂ​​​റ്റാ​​​ണ്ടു​​​ക​​​ൾ പ​​​ഴ​​​ക്ക​​​മു​​​ള്ള പ​​​ഴ​​​ഞ്ഞി പ​​​ള്ളി മൂ​​​ന്നാം ത​​​വ​​​ണ​​​യാ​​ണു മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​മാ​​​രു​​​ടെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണ ശു​​​ശ്രൂ​​​ഷ​​​യ്ക്കു വേ​​​ദി​​​യാ​​​കു​​​ന്ന​​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group