ആഗോള ശിശുദിനത്തിൽ ഫ്രാൻസിസ് മാർപാപ്പക്കൊപ്പം പങ്കെടുക്കാൻ ഇറ്റാലിയൻ നടനും ഫുട്ബോൾ താരവും

മെയ് 25, 26 തീയതികളിൽ ആചരിക്കുന്ന ആഗോള ശിശുദിനത്തോട് അനുബന്ധിച്ച് നടക്കുന്ന വിവിധ പരിപാടികളിൽ ഇറ്റാലിയൻ നടൻ റൊബേർത്തോ ബെനീഞ്ഞിയും ഫുട്ബോൾ താരം ജിയാൻലൂജി ബഫണും ഫ്രാൻസിസ് മാർപാപ്പയ്ക്കൊപ്പം ചേരും.

2006 ലോകകപ്പിൽ ഇറ്റലിയെ വിജയത്തിലെത്തിച്ച ഗോളി, ബഫണിന്റെ നേതൃത്വത്തിൽ റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ കുട്ടികളും പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരും തമ്മിലുള്ള ഫുട്ബോൾ മത്സരത്തോടെയാണ് ശിശുദിനത്തിൻ്റെ പരിപാടികൾ തുടക്കം കുറിക്കുന്നത്.

പരിപാടിയുടെ രണ്ടാം ദിവസമായ മെയ് 26-ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഫ്രാൻസിസ് മാർപാപ്പായുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും ആഞ്ചലൂസ് പ്രസംഗവും നടക്കും. ഇതേ തുടർന്ന് ഓസ്കാർ പുരസ്ക‌ാരം നേടിയ ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടൻ റൊബേർത്തോ ബെനീഞ്ഞി കുട്ടികളുമായി തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കും.

വത്തിക്കാനിലെ സംസ്‌കാരത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള വത്തിക്കാനിലെ ഡിക്കാസ്റ്ററി, സാന്റ് എജിഡിയോ, ഓക്സിലിയം കോഓപ്പറേറ്റീവ്, ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ എന്നിവയുടെ സഹകരണത്തോടെ ഫ്രാൻസിസ് മാർപാപ്പയുടെ പുതിയ സംരംഭമാണ് ആഗോള ശിശുദിനം. വാരാന്ത്യത്തിൽ മാർപാപ്പയ്ക്കൊപ്പം റോമിലെത്തുന്നത് നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളാണ്.

മേയ് 26-ന് രാവിലെ 10.30-ന് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ മാർപാപ്പയോടൊപ്പം പരിശുദ്ധ ത്രിത്വത്തിന്റെ ആഘോഷത്തോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാനയോടെ രണ്ടുദിവസത്തെ പരിപാടികൾ സമാപിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group