മ്യാൻമാറിൽ വീണ്ടുo ക്രൈസ്തവ ദേവാലയം തീവെച്ച് നശിപ്പിച്ചു..

മ്യാൻമാർ :സൈന്യം അധികാരം പിടിച്ചെടുത്ത മ്യാൻമാറിൽ ദേവാലയങ്ങൾക്ക് നേരെയുള്ള ആക്രമണം തുടരുന്നു.കഴിഞ്ഞ ദിവസമാണ് ഏറ്റവും ഒടുവിലായി പട്ടാളം കത്തോലിക്കാ ദേവാലയം തീവച്ചു നശിപ്പിച്ചത് .സെന്റ് നിക്കോളാസ് കത്തോലിക്കാ ദേവാലയമാണ് പട്ടാളം അഗ്നിക്കിരയാക്കിയത്.ചിൻ ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ നൽകിയ റിപ്പോർട്ട് അനുസരിച്ച് പട്ടാളം നിരവധി ക്രൈസ്തവ ഭവനങ്ങൾക്കും തീയിട്ടിട്ടുണ്ട്.രണ്ടു ദിവസങ്ങളിലായി സെന്റിനറി ബാപ്റ്റിസ്റ്റ് ദേവാലയം ഉൾപ്പടെ 49 കെട്ടിടങ്ങൾ പട്ടാളം നശിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group