കോർപ്പസ് ക്രിസ്റ്റി തിരുനാൾ അവിസ്മരണീയമാക്കി ഓസ്ട്രേലിയൻ ക്രൈസ്തവർ.
‘വോക്ക് വിത്ത് ക്രൈസ്റ്റ്’ എന്ന പേരിൽ മെൽബൺ, സിഡ്നി, ബ്രിസ്ബൺ തുടങ്ങിയ നഗരങ്ങളിൽ സംഘടിപ്പിച്ച ഘോഷയാത്രയിൽ മലയാളികളടക്കം പതിനായിരങ്ങൾ പങ്കെടുത്തു. ദൈവസ്തുതികൾ ആലപിച്ചും പ്രാർത്ഥനകൾ ഉരുവിട്ടും നീങ്ങിയ വിശ്വാസികളുടെ കൂട്ടത്തിൽ കുട്ടികൾ മുതൽ വയോധികർ വരെ അണിചേർന്നതും ശ്രദ്ധേയമായി.
പരിശുദ്ധ കുർബാനയുടെ തിരുനാളിൽ തെരുവുകളിലൂടെ നടത്തുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം കത്തോലിക്കരെ സംബന്ധിച്ചിടത്തോളം പരമ്പരാഗത അനുഷ്ഠാനമാണ്. ഈ വർഷവും അത് സാഘോഷം ക്രമീകരിക്കാൻ സാധിച്ചതിന്റെ ആനന്ദത്തിലാണ് ഓസ്ട്രേലിയയിലെ വിശ്വാസീ സമൂഹം. സിഡ്നിയിലെ മാർട്ടിൻ പ്ലേസിൽ നിന്ന് ആരംഭിച്ച ദിവ്യകാരുണ്യ പ്രദക്ഷിണം സെന്റ് മേരീസ് കത്തീഡ്രലിൽ ദിവ്യകാരുണ്യ ആശീർവാദത്തോടെയാണ് സമാപിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group