വ്യക്തികളുടെ സമഗ്രവികസനത്തിന് അനിവാര്യമായ മൂല്യങ്ങൾ പരിപോഷിപ്പിക്കുക : മാർപാപ്പാ

ഓരോ വ്യക്തിയുടെയും ആധികാരികവും സമഗ്രവുമായ വികസനത്തിന് അത്യന്താപേക്ഷിതമായ മൂല്യങ്ങളെ പരിപോഷിപ്പിക്കുകയും വളർത്തുകയും ചെയ്യുകയെന്നത് ഉഭയകക്ഷിതലത്തിലും ബഹുകക്ഷിതലത്തിലും മഹത്തായ നയതന്ത്രപ്രവർത്തനത്തിന്റെ ലക്ഷ്യമാണെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

എത്യോപ്യ, ത്സാംബിയ, ടൻസനീയ, ബുറൂന്ദി, ഖത്താർ, മൗറിത്താനിയ എന്നീ നാടുകൾ പരിശുദ്ധ സിംഹാനത്തിന് വേണ്ടി നിയമിച്ച സ്ഥാനപതികൾ തങ്ങളുടെ ആധികാരിക സാക്ഷിപത്രങ്ങൾ സമർപ്പിച്ച വേളയിൽ അവരെ പൊതുവായി സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

തനതായ ചരിത്രവും സംസ്കാരവും പാരമ്പര്യവുമുള്ള ഒരോ രാഷ്ട്രവും ഏക മാനവകുടുംബത്തിൻറെ ഭാഗമാണെന്നും കുടുംബത്തിൻറെ സാദൃശ്യം വളരെ ഉചിതമാണെന്നും പറഞ്ഞ പാപ്പാ സ്നേഹം, സാഹോദര്യം, സഹവർത്തിത്വം, പങ്കുവയ്ക്കൽ, കരുതൽ, അപരൻറെ പരിപാലനം എന്നിവയുടെതായ മൂല്യങ്ങൾ ജീവിക്കുകയും പകർന്നു നൽകുകയും ചെയ്യുന്ന പ്രഥമ വേദി കുടുംബമാണെന്നും പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group