ഗർഭഛിദ്രത്തിന് ധനസഹായം നൽകുവാനുള്ള സർക്കാർ നീക്കത്തെ എതിർക്കാൻ നിയമ നിർമാതാക്കളോട് യു. എസ്. സി. സി.ബി അഭ്യർത്ഥിച്ചു. അമേരിക്കൻ ഐക്യനാടുകളിൽ ഗർഭചിദ്രം നടത്തുന്നവർക്ക് ധനസഹായം നൽകുവാൻ വേണ്ടി ഭരണഘടന ഭേദഗതി ചെയ്യാനൊരുങ്ങുന്നു സർക്കാർ നീക്കത്തിനെതിരെയാണ് യു. എസ്. . ബിഷപ്പ് കോൺഫറൻസ് കൗൺസിൽ രംഗത്ത് വന്നത്. കാൻസാസ് സിറ്റി ആർച്ച് ബിഷപ്പ് ജോസഫ് ന്യൂമാൻ, ഒക്ലഹോമ ആർച്ച് ബിഷപ്പ് പോൾ കോക്കിനും തുൾസായിയാ ബിഷപ്പ് ഡേവിഡ് കോണ്ടെർലയും എഴുതിയ സംയുക്ത കത്തിൽ സർക്കാർ തീരുമാനത്തെ പുനഃപരിശോധിക്കണമെന്നും ഇത്തരമൊരു നിയമനിർമാണം നടത്തരുതെന്നും ആവശ്യപ്പെട്ടു. പ്രോലൈഫ് കമ്മിറ്റിയുടെ ചെയർമാനായ ആർച് ബിഷപ്പ് ന്യൂമാൻനും ക്ലോക്കി ബിഷപ്പുമാരുടെ ആഭ്യന്തര നീതി സമിതിയുടെയും ഫാമിലി കോർട്ട് ഉപദേശകസമിതിയുടെയും അധ്യക്ഷനായ ബിഷപ്പ് ഡേവിഡ് കോണ്ടെർലയും ജീവന്റെ പ്രാധാന്യത്തെയും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group