നസീർ മസിഹിന്റെ കൊലപാതകം : പ്രതികൾക്ക് ജാമ്യം

വ്യാജ മതനിന്ദ ആരോപിച്ച് പാക്കിസ്ഥാനിൽ ക്രൈസ്തവനായ നസീർ മസിഹിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ച് കോടതി.

പൊലീസിന്റെ അനാസ്ഥയും ഇസ്ലാമിക തീവ്രവാദ പാർട്ടിയുടെ സമ്മർദവും കാരണം, 52 ഓളം മുസ്ലീങ്ങൾക്കാണ് പാക്കിസ്ഥാൻ കോടതി ജാമ്യം അനുവദിച്ചത്.

74- കാരനായ നസീർ മസിഹ് ഗില്ലിനെ കൊലപ്പെടുത്തിയ കേസിൽ എഫ്.ഐ.ആറിൽ പേരുള്ള മൂന്ന് പേർ ഉൾപ്പെടെയുള്ള പ്രതികൾക്ക് പ്രത്യേക തീവ്രവാദ വിരുദ്ധ കോടതി ജാമ്യം അനുവദിച്ചു.

മെയ് 25- ന് പഞ്ചാബ് പ്രവിശ്യയിലെ സർഗോധയിലാണ് നസീർ മസിഹ് ആൾക്കൂട്ട ആക്രമണത്തിന് ഇരയായത്. ജൂൺ മൂന്നിന് റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽ അദ്ദേഹം മരണത്തിന് കീഴടങ്ങി. പ്രതികളെ വിട്ടയച്ചതിൽ താൻ ഖേദിക്കുന്നുവെന്നും പോലീസിൻ്റെ ഭാഗത്ത് നിന്നുള്ള മനപ്പൂർവമായ അനാസ്ഥയാണ് പ്രതികൾക്ക് ജാമ്യം വേഗത്തിൽ അനുവദിക്കാൻ കാരണമായതെന്നും അഭിഭാഷകൻ അസദ് ജമാൽ വെളിപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m