പാലത്തിന്റെ കൈവരിയിലെ കമ്ബികള്‍ ശരീരത്തില്‍ തുളഞ്ഞുകയറി: മലപ്പുറത്ത് ബുള്ളറ്റ് യാത്രികരായ യുവാക്കള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: പാലത്തിന്റെ കൈവരിയിലേക്ക് ബുള്ളറ്റ് ഇടിച്ചുകയറി രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. വെളിയങ്കോട് സ്വദേശി ആഷിഖ് (22), കരിങ്കല്ലത്താണി സ്വദേശി ഫാസില്‍(19) എന്നിവരാണ് മരിച്ചത്.

പാലത്തിന്റെ കൈവരി നിർമ്മിക്കാൻ സ്ഥാപിച്ചിരുന്ന കമ്ബികള്‍ ഇരുവരുടെയും ശരീരത്തില്‍ തുളഞ്ഞുകയറിയാണ് മരണം സംഭവിച്ചത്.

ചാവക്കാട്- പൊന്നാനി ദേശീയപാതയില്‍ വെളിയങ്കോടായിരുന്നു ഇന്നലെ രാത്രി ഒമ്ബതുമണിയോടെ അപകടം നടന്നത്. ബുള്ളറ്റ് നിയന്ത്രണം വിട്ട് തെന്നിമറിയുകയും തുടർന്ന് പാലത്തിലേക്ക് ഇടിച്ചുകറുയകയുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

വീഴ്ചയുടെ ആഘാതത്തില്‍ കൈവരി വാർക്കാനായി സ്ഥാപിച്ചിരുന്ന കമ്ബികള്‍ ഇവരുടെ ശരീരത്തിലേക്ക് തുളഞ്ഞുകയറി. നാട്ടുകാർ ഉള്‍പ്പടെയുള്ളവർ ഏറെ പണിപ്പെട്ടാണ് ഇരുവരെയും പുറത്തെടുത്ത് അടുത്തുളള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവൻ രക്ഷിക്കാനായില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m