ഏഴിമലയിലെ നാവിക അക്കാദമിയില്‍ സൗജന്യമായി ബിടെക് പഠിക്കാം; പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം; യോഗ്യതകളിങ്ങനെ

നേവിയില്‍ സൗജന്യമായി ബിടെക് പഠിക്കാം. ഇന്ത്യൻ നാവികസേനയുടെ ഭാഗമായി കണ്ണൂരിലെ ഏഴിമലയില്‍ പ്രവർത്തിക്കുന്ന നാവിക അക്കാദമിയില്‍ പഠിച്ച്‌ അപ്ലൈഡ് ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്‌ട്രേണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഇവയൊന്നില്‍ ജവഹർലാല്‍ നെഹ്‌റു സർ‌വകലാശാല നല്‍കുന്ന ബിടെക് ബിരുദം സൗജന്യമായി നേടാം.

10+2 കെഡറ്റ് (ബിടെക്) എൻട്രി സ്കീമില്‍ ഇങ്ങനെ കടന്നെത്തുന്നവർക്ക് നേവിയില്‍ സ്ഥിരം കമ്മിഷൻഡ് ഓഫീസർ നിയമനം ലഭിക്കും. ആകെയുള്ള 40 സീറ്റ്, എക്സിക്യൂട്ടീവ്/ ടെക്നിക്കല്‍ (എഞ്ചിനീയറിംഗ് ആൻഡ് ഇലക്‌ട്രിക്കല്‍‌) ബ്രാഞ്ചുകളിലായി ആവശ്യാനുസരണം വിഭജിക്കും. ഓരോ കേഡറ്റും ഏത് ബ്രാഞ്ചിലേക്കെന്ന് അക്കാദമി തീരുമാനിക്കും.

അവിവാഹിതരായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. പെണ്‍കുട്ടികള്‍ക്ക് പരമാവധി എട്ട് സീറ്റുവരെ നല്‍കും. ജനനം 2005 ജൂലൈ രണ്ടിന് ശേഷവും 2008 ജനവുരി ഒന്നിന് മുൻപും ആയിരിക്കണം. മാത്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്‌ക്ക് മൊത്തം 70 ശതമാനമെങ്കിലും മാർക്കോടെ പ്ലസ്ടു പാസായിരിക്കണം. പത്തിലോ പന്ത്രണ്ടിലോ ഇംഗ്ലീഷിന് 50 ശതമാനം മാർക്കും.

പ്രാഥമിക സെലക്ഷൻ 2024-ലെ ബിടെക്കിനുള്ള ജെഇഇ മെയിനിലെ കോമണ്‍ റാങ്ക് ലിസ്റ്റ് പരിഗണിച്ച്‌ മാത്രമാകും. കട്ട്‌ഓഫ് മാർക്ക് തീരുമാനിച്ച്‌ മികവുള്ളവരെ അഞ്ച് ദിവസത്തോളം നീളുന്ന സർവീസസ് സിലക്ഷൻ ബോർജ് ഇൻ്റർവ്യൂവിന് ക്ഷണിക്കും. അപേക്ഷ ഓണ്‍ലൈനായി 20 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.joinindianarmy.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group