കോഴി – മത്സ്യo വില കുതിച്ചുയരുന്നു

സംസ്ഥാനത്ത് കോഴി – മത്സ്യ വില കുതിച്ചു ഉയരുന്നതോടെ വ്യാപാരികള്‍ പ്രതിസന്ധിയില്‍ . ചെറുകിട വില്‍പന ശാലകളില്‍ കോഴി കിലോക്ക് 163 മുതല്‍ 167 രൂപ വരെയായി ഉയര്‍ന്നു .മൊത്ത വ്യാപാര കടകളില്‍ 150 രൂപയാണ് വില.

വിവാഹ സീസണ്‍ കാരണം ആവശ്യം വര്‍ധിച്ചതും പല ഫാമുകളും അടച്ചിട്ടതിലൂടെയുണ്ടായ ഉല്‍പാദനക്കുറവും തീറ്റയുടെ നിരക്കു കൂടുതലുമാണ് വര്‍ധനക്ക് കാരണമായി മൊത്ത വ്യാപാരികള്‍ പറയുന്നത്.

വില ഉയര്‍ന്നതോടെ ചില്ലറ വില്‍പന വളരെ കുറഞ്ഞ അവസ്ഥയിലാണ്. ഇതോടെ വ്യാപാരികളും പ്രതിസന്ധിയിലാവുകയായിരുന്നു. വാങ്ങിയ കോഴിക്ക് തീറ്റയും ജീവനക്കാര്‍ക്ക് ശമ്ബളവും നല്‍കുന്നതോടെ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നു. ഒരു മാസത്തിലേറെയായി വില 135ന് മുകളിലാണ്. തമിഴ്നാട്ടില്‍ നിന്നാണ് ഇപ്പോള്‍ കോഴി വരുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group