മനുഷ്യാന്തസിനെ മുറുകെപ്പിടിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കി ഉഗാണ്ടൻ രൂപത

ഉഗാണ്ടയിൽ മനുഷ്യജീവന്റെ സംരക്ഷണത്തിനും മനുഷ്യാന്തസിന്റെ അഭംഗുരമായ നിലനിൽപ്പിനും ആഹ്വാനം ചെയ്തുകൊണ്ട് കസെസെ രൂപത ബോധവത്കരണവും സംഘടിതപ്രവർത്തനങ്ങളും ആരംഭിച്ചു.

ഓരോ മനുഷ്യജീവനും വിലപ്പെട്ടതും ദൈവത്തിന്റെ ദാനവുമാണെന്ന് ആളുകളെ ബോധ്യപ്പെടുത്തിക്കൊണ്ട്അ വയുടെ ലംഘനത്തിനും അധഃപതനത്തിനും എതിരെ പോരാടാനുള്ള ഉത്തരവാദിത്തം പകരുകയാണ് രൂപത വിവിധ പ്രവർത്തനങ്ങളിലൂടെ.

രൂപതയിലെ ഹോളി ക്രോസ് സന്യാസിനിമാരുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞുകൊണ്ടാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ഇതിനോടകം പത്തൊൻപതു രൂപതകളിൽ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. മനുഷ്യക്കടത്തിനെതിരായ ‘ഓമുകേക്കര’ എന്ന തത്സമയ ഡോക്യൂമെന്ററിയും പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദർശിപ്പിച്ചു. കൂടാതെ, ജോലിതേടി വിദേശത്തേക്കുപോകുന്ന ആളുകൾ, പിന്നീട് ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ച് ശൂന്യമായ കൈകളോടെ തിരികെവരുന്നതിനെതിരായും ചർച്ചകൾ നടത്തുത്തപ്പെട്ടു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group