അൾത്താരകൾ ആരാധനയും പ്രാർത്ഥനയും കൃതജ്ഞതയും കൊണ്ടു നിറയുന്ന പുണ്യ സ്ഥലമാണ് : മാർ ജോസഫ് കല്ലറങ്ങാട്ട്

അൾത്താരകൾ ആരാധനയും പ്രാർത്ഥനയും കൃതജ്ഞതയും കൊണ്ടു നിറയുന്ന പുണ്യ സ്ഥലമാണെന്ന് ഉദ്ബോധിപ്പിച്ച് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്.

ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ ദേവാലയത്തിൽ നവീകരിച്ച മദ്ബഹയുടെ കൂദാശകർമം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഷപ് എമെരിറ്റസ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ സഹകാർമികനായി. വികാരി ജനറാൾമാരായ മോൺ. ജോസഫ് തടത്തിൽ, മോൺ. ജോസഫ് കണിയോടിക്കൽ, മോൺ. ജോസഫ് മലേപറമ്പിൽ, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് എന്നിവരും നിരവധി വൈദികരും കൂദാശാകർമത്തിൽ പങ്കെടുത്തു. നാനാഭാഗങ്ങളിൽ നിന്നു എത്തിയ നൂറുകണക്കിന് സമർപ്പിതരും വിശ്വാസികളും തിരുക്കര്‍മ്മങ്ങള്‍ക്ക് സാക്ഷികളായി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group