വ്യാജ ഇ-ചെലാന്‍ ലിങ്കുകൾ; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

വ്യാജ ഇ-ചെലാന്‍ ലിങ്കുകൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്.മോ​​ട്ടോ​​ര്‍ വാ​​ഹ​​ന​​വു​​മാ​​യും ഡ്രൈ​​വിം​​ഗ് ലൈ​​സ​​ന്‍സു​​മാ​​യും ബ​​ന്ധ​​പ്പെ​​ട്ട് വി​​വി​​ധ സ​​ര്‍വീ​​സു​​ക​​ള്‍ക്ക് അ​​പേ​​ക്ഷ ഓ​​ണ്‍ലൈ​​നാ​​യി സ​​മ​​ര്‍പ്പി​​ക്കു​​മ്പോ​​ഴും ഇ- ചെ​​ലാ​​ന്‍ പോ​​ലെ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ ട്രാ​​ഫി​​ക് നി​​യ​​മ​​ലം​​ഘ​​ന​​ങ്ങ​​ളു​​ടെ പി​​ഴ അ​​ട​​യ്ക്കു​​മ്പോ​​ഴു​​മാ​​ണ് കൂ​​ടു​​ത​​ല്‍ ശ്ര​​ദ്ധി​​ക്കേ​​ണ്ട​​തെ​​ന്നാ​​ണ് എം​​വി​​ഡി മു​​ന്ന​​റി​​യി​​പ്പു ന​​ല്‍കു​​ന്ന​​ത്.

പൊ​​തു​​ജ​​ന​​ങ്ങ​​ളെ ക​​ബ​​ളി​​പ്പി​​ക്കു​​ന്ന രീ​​തി​​യി​​ല്‍ സ​​മാ​​ന​​മാ​​യ പേ​​രു​​ക​​ളു​​ള്ള വെ​​ബ്‌​​സൈ​​റ്റു​​ക​​ള്‍ നി​​ല​​വി​​ല്‍ ല​​ഭ്യ​​മാ​​കു​​ന്ന​​താ​​യി വ്യാ​​പ​​ക​​മാ​​യ പ​​രാ​​തി​​ക​​ള്‍ റി​​പ്പോ​​ര്‍ട്ട് ചെ​​യ്യു​​ന്നു​​ണ്ട്. അ​​തി​​നാ​​ല്‍ പ​​രി​​വാ​​ഹ​​ന്‍ സേ​​വ എ​​ന്ന പൊ​​തു​​വാ​​യ സൈ​​റ്റ് വ​​ഴി​​യോ https://echallan.parivahan.gov.in എ​​ന്ന ലി​​ങ്ക് വ​​ഴി​​യോ ഇ -​​ചെ​​ലാ​​ന്‍ നോ​​ട്ടീ​​സി​​ല്‍ ല​​ഭ്യ​​മാ​​യി​​ട്ടു​​ള്ള ക്യു​​ആ​​ര്‍ കോ​​ഡ് സ്‌​​കാ​​ന്‍ ചെ​​യ്‌​​തോ മാ​​ത്രം ഇ- ​​ചെ​​ലാ​​നു​​ക​​ളു​​ടെ പി​​ഴ അ​​ട​​യ്ക്കാ​​ന്‍ ശ്ര​​ദ്ധി​​ക്ക​​ണ​​മെ​​ന്ന മു​​ന്ന​​റി​​യി​​പ്പാ​​ണ് എം​​വി​​ഡി ന​​ല്‍കു​​ന്ന​​ത്.

മൊ​​ബൈ​​ല്‍ ആ​​പ്ലി​​ക്കേ​​ഷ​​ന്‍ വ​​ഴി രാ​​ജ്യ​​ത്തെ പൗ​​ര​​ന്മാ​​ര്‍ക്ക് എ​​ളു​​പ്പ​​ത്തി​​ല്‍ സേ​​വ​​ന​​ങ്ങ​​ള്‍ ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​നാ​​ണ് കേ​​ന്ദ്ര റോ​​ഡ്, ഹൈ​​വേ മ​​ന്ത്രാ​​ല​​യം എം ​​പ​​രി​​വാ​​ഹ​​ന്‍ മൊ​​ബൈ​​ല്‍ ആ​​പ്ലി​​ക്കേ​​ഷ​​ന്‍ പു​​റ​​ത്തി​​റ​​ക്കി​​യ​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group