കർദ്ദിനാൾ പിയട്രോ പരോളിൻ യുക്രൈനിലേക്ക്

മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയായി കർദ്ദിനാൾ പിയട്രോ പരോളിൻ യുക്രൈനിലേക്ക്.

യുക്രൈനിലെ ബേർദിച്ചിവ് മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ ജൂലൈ 21 ഞായറാഴ്ച നടക്കുന്ന തീർത്ഥാടന സമാപന ആഘോഷങ്ങളിൽ കർദ്ദിനാൾ പിയട്രോ പരോളിൻ പങ്കെടുക്കും.

യുക്രൈനിലും ലോകത്തിന്റെ എല്ലായിടങ്ങളിലും നടക്കുന്ന യുദ്ധം അവസാനിക്കുന്നതിനായി സമാധാനരാജ്ഞിയോട് അനവരതം പ്രാർത്ഥിക്കാനും അഹങ്കാരികളെ താഴ്ത്തുകയും എളിയവരെ ഉയർത്തുകയും ചെയ്യുന്ന ദൈവത്തിന് പ്രിയങ്കരിയായ പരിശുദ്ധ കന്യകയുടെ മാതൃക അനുകരിക്കാനും ഈ തീർത്ഥാടനസമാപന കർമ്മത്തിൽ പങ്കെടുക്കുന്നവർക്ക് പ്രചോദനം പകരണമെന്ന് പാപ്പ കത്തിൽ കർദ്ദിനാൾ പരോളിനോട് ആവശ്യപ്പെട്ടു. യുക്രൈനിലെ പ്രിയ ജനത അനുഭവിക്കുന്ന അങ്ങേയറ്റം പ്രയാസമേറിയ ഈ സമയത്ത് തൻറെ സഹാനുഭൂതിയും സാമീപ്യവും അവരെ അറിയിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m