ദൈവത്തിന്റെ സ്നേഹം മനുഷ്യരിലൂടെ പ്രാവർത്തികമാക്കി ബെൽത്തങ്ങാടി രൂപത

ബെൽത്തങ്ങാടി : കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന ജനങ്ങൾക്ക് സഹായമായി ബെൽത്തങ്ങാടി രൂപത.
രൂപതയുടെ നേതൃത്വത്തിൽ നടന്ന മൂന്നാംഘട്ട കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 12 ലക്ഷം രൂപയുടെ ധനസഹായമാണ് നൽകിയത്.
നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് ഉൾപ്പെടെ ആരോഗ്യമേഖലയിൽ ഓക്സിജൻ സിലിണ്ടറുകളും അടിസ്ഥാന മെഡിക്കൽ ഉപകരണങ്ങളും വിതരണം ചെയ്യ്തു.
രൂപതയിലെ സോഷ്യൽ സർവീസ് സംഘടനയായ ഡി.കെ.ആർ.ഡി.സും മറ്റ് സംഘടനകളായ ,ബെൽത്തങ്ങാടി യൂത്ത് മൂവ്മെന്റ്, വിൻസെന്റ് ഡി പോൾ സൊസൈറ്റി, രൂപതയിലെ മാതൃവേദി, പിതൃവേദി, കാരിത്താസ് ഇന്ത്യ, ന്യൂഡൽഹി ആൻഡ് ജർമനി കാത്തലിക് വെൽഫെയർ അസോസിയേഷൻ, കർണാടക സീറോ മലബാർ കാത്തലിക് അസോസിയേഷൻ,സ്നേഹ സദൻ മംഗലാപുരം തുടങ്ങിയ സംഘടനകളാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധനസഹായം നൽകിയത്.
കഴിഞ്ഞദിവസം രൂപതയുടെ പാസ്റ്റർ സെന്റർ ജ്ഞാനനിലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ബിഷപ്പ് മാർ ലോറൻസ് മുക്കുഴി മൂന്നാംഘട്ട പ്രതിരോധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി.
ദൈവത്തിന്റെ സ്നേഹം മനുഷ്യരിലൂടെ പ്രാവർത്തികമാക്കുകയാണ് ഈ കാരുണ്യ പ്രവർത്തിയിലുടെ ചെയ്തതെന്ന് പറഞ്ഞ ബിഷപ്പ് പ്രതിസന്ധികളിൽ തളരാതെ
നന്മയുടെ പ്രവർത്തികൾ ഇനിയും തുടരുവാൻ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും ആശംസിച്ചു, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്ന് ഓർമ്മിപ്പിച്ചു കൊണ്ട് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകുവാൻ കഴിഞ്ഞതിലുള്ള സന്തോഷവും ബിഷപ്പ് പങ്കുവച്ചു…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group