നീറ്റ് യുജി പരീക്ഷയുടെ വിശദമായ മാർക്ക് ലിസ്റ്റ് എൻടിഎ പ്രസിദ്ധീകരിച്ചു

ദില്ലി: നീറ്റ് യുജി പരീക്ഷയുടെ വിശദമായ മാർക്ക് പട്ടിക എൻടിഎ പ്രസിദ്ധീകരിച്ചു. സെൻറർ തിരിച്ചുള്ള പട്ടികയാണ് സുപ്രീം കോടതി നിർദ്ദേശ പ്രകാരം പുറത്തിറക്കിയത്.

12 മണിക്ക് മുൻപ് എൻ ടി എ വെബ് സെറ്റില്‍ പ്രദ്ധീകരിക്കാനായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഇത് എൻടിഎ പാലിച്ചു. അതേസമയം ചോർച്ച കേസില്‍ റാഞ്ചിയില്‍ നിന്ന് ഒരു മെഡിക്കല്‍ വിദ്യാർത്ഥിനി കൂടി അറസ്റ്റിലായി. ഇതുവരെ അറസ്റ്റിലായ മെഡിക്കല്‍ വിദ്യാർത്ഥികള്‍ ചോദ്യപേപ്പർ ചോർത്തുന്ന സോള്‍വർ ഗ്യാങ്ങില്‍ ഉള്‍പ്പെട്ടവരാണെന്നാണ് സിബിഐ പറഞ്ഞു.

ഓരോ സെൻററിലും പരീക്ഷ എഴുതിയ വിദ്യാർത്ഥികള്‍ക്ക് കിട്ടിയ മാർക്ക് എത്രയെന്ന പട്ടിക എൻടിഎ നല്‍കുന്നില്ലെന്ന് ഹർജിക്കാർ ഇന്നലെ പരാതിപ്പെട്ടതോടെയാണ് സുപ്രീം കോടതി മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെട്ടത്. പുറത്തുവിടുന്ന മാര്‍ക്ക് ലിസ്റ്റില്‍ വിദ്യാർത്ഥികളുടെ റോള്‍ നമ്ബർ മറച്ചിരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം. ഇത് പാലിച്ചാണ് മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. എൻടിഎ ഈ വിശദാംശങ്ങള്‍ പുറത്തുവിടുന്നതോടെ അസാധാരണമായി ഏതെങ്കിലും ഏതെങ്കിലും നഗരത്തിലോ സെന്റുകളിലോ നടന്നോ എന്ന് പരിശോധിക്കാനാകും. ഓരോ സെൻററിലും ഉയർന്ന മാർക്ക് കിട്ടിയവർ എത്രയെന്നും വ്യക്തമാകും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group