ഷോപ്പിംഗ് മാളിൽ ആത്മീയതയുടെ വസന്തം വിരിയിക്കുന്ന നിത്യാരാധന ചാപ്പൽ ശ്രദ്ധേയമാകുന്നു

ഷോപ്പിംഗ് മാളിൽ ആത്മീയതയുടെ വസന്തം വിരിയിക്കുന്ന നിത്യാരാധന ചാപ്പൽ ശ്രദ്ധേയമാകുന്നു. ബ്രസീലിലെ പരൈബയിലെ ജോവോ പെസോവയിലെ മംഗബീര മാളിൽലാണ് മദർ ഓഫ് ലവ് ചാപ്പൽ സ്ഥിതി ചെയ്യുന്നത്.

ഇന്ന് ഷോപ്പിംഗിനു മാത്രമല്ല, ദൈവത്തോടൊപ്പം അല്പസമയം ചെലവിടാനും ആളുകൾ ഈ മംഗബീര മാളിൽ എത്തുന്നു.

ഷോപ്പിംഗ് സെന്ററിന്റെ താഴത്തെ നിലയിൽ കത്തോലിക്കാ മതപരമായ ലേഖനങ്ങൾ വിൽക്കുന്ന മാഡ്രെ ഡെൽ അമോർ സ്റ്റോറിനുള്ളിലാണ് ഈ ചാപ്പൽ സ്ഥിതി ചെയ്യുന്നത്. ‘യേശുവുമായുള്ള ഒരു വ്യക്തിഗത അനുഭവത്തിനു’ശേഷം 2014- ൽ സ്റ്റോറിന്റെ ഉടമയായ കാർലോസ് എഡ്വാർഡോ ടവാരസ് ഡി മെലോ ആണ് ഈ ചാപ്പൽ നിർമ്മിച്ചത്. കാർലോസിന് തന്റെ കട ഒരു വരുമാനമാർഗം മാത്രമല്ല, ഒരു മിഷൻ കൂടെയാണ്.

2014-ൽ കടയോടൊപ്പം ചാപ്പലും ഉദ്ഘാടനം ചെയ്തു. 2019 മുതൽ ദിവ്യകാരുണ്യം ചാപ്പലിൽ സൂക്ഷിക്കാൻ പരീബ അതിരൂപതയുടെ അന്നത്തെ വികാരി ജനറാൾ ഫാ. ലൂയിസ് ജൂനിയർ കാർലോസിന് അനുവാദം നൽകി. ഒപ്പം അദ്ദേഹം മാഡ്രെ ഡി അമോറിന്റെ ദൗത്യവും ‘വിശുദ്ധതയ്ക്കുവേണ്ടിയുള്ള തീക്ഷ്ണതയും’ അറിയുകയും അതിനെ അഭിനന്ദിക്കുകയും ചെയ്തു. പ്രിസ്ഖിറ്ററൽ കൗൺസിലും ചാപ്പൽ സ്ഥിതി ചെയ്യുന്ന ഇടവക ഏരിയയിലെ അന്നത്തെ ഇടവക വികാരിയും പരൈബയിലെ ആർച്ചുബിഷപ്പ് മോൺസ് മനോയൽ ഡെൽസൺ പെഡ്രേര ഡാ ക്രൂസ് എന്നിവരുമായി ചർച്ചകൾ നടത്തുകയും ദിവ്യകാരുണ്യ ആരാധന നടത്താൻ അനുമതി നൽകുകയുമായിരുന്നു. അങ്ങനെ 2019 ആഗസ്റ്റ് രണ്ടിന് ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും ദിവ്യകാരുണ്യം ആരാധനയ്ക്കായി പ്രതിഷ്ഠിക്കുകയും ചെയ്തു.

ദിവ്യകാരുണ്യ ആരാധനയ്ക്കായി ഈ ചാപ്പൽ എപ്പോഴും തുറന്നിരിക്കുന്നു. എന്നാൽ ഏതെങ്കിലും പ്രത്യേക സംഘങ്ങളോ, ഗ്രൂപ്പുകളോ ഇവിടെ ആരാധന നടത്തണമെന്ന് ആവശ്യപ്പെട്ടാൽ അവർക്കായി ആ സമയം മാറ്റിവയ്ക്കും. അതാണ് ഈ ചാപ്പലിന്റെ പ്രത്യേകത.

ഇന്ന് ഷോപ്പിംഗ് മാളിൽ അനേകരെ ആകർഷിക്കുന്ന ഇടമായി മദർ ഓഫ് ലവ് ചാപ്പൽ മാറിയിരിക്കുകയാണ്. ഷോപ്പിംഗ് വേളകൾക്കിടയിലും ദൈവത്തോടൊപ്പമായിരിക്കാൻ ആഗ്രഹിക്കുന്ന അനേകരാണ് ഇവിടേക്ക് കടന്നുവരുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group