3 ക്രൈസ്തവരെ തീവ്രവാദികൾ കൊലപ്പെടുത്തി; നിരവധിപ്പേരെ തട്ടിക്കൊണ്ട് പോയി

കോംഗോയിലെ മാമോവിന് സമീപം ഇസ്ലാമിസ്റ്റ് അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എ. ഡി. എഫ്.) എന്ന തീവ്രവാദ സംഘം ഒരു ക്രിസ്ത്യൻ ഗ്രാമത്തെ ആക്രമിച്ചു.

രാത്രിയിൽ ഉണ്ടായ ആക്രമണത്തിൽ മൂന്ന് ക്രൈസ്തവർക്കാണ് ജീവൻ നഷ്ടമായത്. നിരവധി പേരെ ഭീകരർ തട്ടിക്കൊണ്ടു പോകുകയും ചെയ്തു.

എല്ലാവരും ഉറങ്ങിക്കഴിഞ്ഞപ്പോൾ ഉണ്ടായ ആക്രമണത്തിൽ അക്രമികൾ ഏഴ് വീടുകൾ അഗ്നിക്കിരയാക്കി. “ആക്രമണത്തെക്കുറിച്ച് സൈന്യത്തിന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ ഈ ആളുകളെ സംരക്ഷിക്കുന്നതിൽ അവർക്ക് വിജയിക്കാൻ കഴിഞ്ഞില്ല,“ മാമോവിലെ ഒരു സിവിൽ സൊസൈറ്റി നേതാവ് വെളിപ്പെടുത്തി.

പ്രദേശവാസികളോടും ചുറ്റുമുള്ള സമൂഹങ്ങളോടും ജാഗ്രത പാലിക്കാൻ ആംഗ്ലിക്കൻ ചർച്ച് ഓഫ് ബെനിയുടെ ബിഷപ്പ് ആഹ്വാനം ചെയ്തു. പ്രദേശത്തെ സൈനിക യൂണിറ്റുകളെ ശക്തിപ്പെടുത്താൻ കോംഗോ സായുധ സേനയോടും അദ്ദേഹം ആവശ്യപ്പെട്ടു.

കോംഗോയിലെ ക്രിസ്ത്യാനികൾക്ക് നേരെയുള്ള തുടർച്ചയായ ഭീകരാക്രമണങ്ങൾ മൂലം ക്രിസ്ത്യൻ കുടുംബങ്ങൾ അവരുടെ ഗ്രാമങ്ങൾ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group