ചങ്ങനാശേരി അതിരൂപത ആരോഗ്യമേഖലയിൽ നൽകുന്ന സേവനത്തെ അഭിനന്ദിച്ച് : മന്ത്രി വീണ ജോർജ്

ചങ്ങനാശേരി കോവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥയെ നേരിടുവാൻ കേരളസമൂഹം മത സാമുദായിക രാഷ്ട്രീയ ചിന്തകൾക്കപ്പുറം ഒറ്റക്കെട്ടായി നിന്നുവെന്നും ഈ പ്രതിസന്ധി അതിജീവിക്കാൻ സന്നദ്ധപ്രവർത്തകരുടെ സേവനങ്ങൾ വലിയ കരുത്തേകുന്നുവെ ന്നും സംസ്ഥാന കുടുംബക്ഷേമ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്, ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷൻസ് ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കോവിഡ് പ്രതിരോധ പ്രവർത്തകസംഗമത്തിൽ സന്ദേശം നൽകുകയായിരുന്നു മന്ത്രി. ഈ രംഗത്ത് ചങ്ങനാശേരി അതിരൂപത ചെയ്യുന്ന വലിയ സേവനളെയും നേതൃത്വത്തെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പും കെസിസിബിസി പ്രസിഡന്റുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group