പോലീസ് സംരക്ഷണം തേടി ഉത്തർപ്രദേശില്‍ ക്രൈസ്തവര്‍

ഹിന്ദു സംഘടനകൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പോലീസ് സംരക്ഷണം തേടി ഉത്തരേന്ത്യൻ സംസ്ഥാനത്തിലെ ക്രൈസ്തവര്‍.

തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് അറിയിച്ച് വടക്കൻ ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ ക്രൈസ്തവരാണ് പോലീസിനു നിവേദനം സമര്‍പ്പിച്ചിരിക്കുന്നത്.

പ്രാർത്ഥനാ കൂട്ടായ്മകളില്‍ അതിക്രമിച്ച് കയറി തീവ്ര ഹിന്ദുത്വവാദികളായ ബജരംഗ്ദൾ പ്രവർത്തകർ അക്രമം അഴിച്ചുവിടുന്നത് തുടരുന്നതിനാൽ പോലീസ് സംരക്ഷണം തേടാൻ നിർബന്ധിതരായി തീര്‍ന്നിരിക്കുകയാണെന്ന് നിവേദനത്തിൽ ഒപ്പിട്ട രാം ലഖൻ വെളിപ്പെടുത്തി.

അന്‍പതോളം പേർ പോലീസ് സൂപ്രണ്ടിന് സമർപ്പിച്ച നിവേദനത്തിൽ ഒപ്പുവച്ചു. ആരോപണത്തെ പിന്തുണയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളും തങ്ങളുടെ പക്കലുണ്ടെന്ന് അവർ അറിയിച്ചിട്ടുണ്ട്. തീവ്രഹിന്ദുത്വവാദികള്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം അഴിച്ചു വിടുകയാണെന്നും ബൈബിളിൻ്റെ പകർപ്പുകൾ നശിപ്പിച്ചെന്നും പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്. “ക്രിസ്ത്യാനികൾ പള്ളിയിലോ വീടുകളിലോ പ്രാർത്ഥനാ യോഗങ്ങൾ നടത്തിയാൽ അവരെ ഒന്നൊന്നായി അടിക്കുമെന്ന്” പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m