ക്രൈസ്തവരുടെ പ്രതിഷേധം അവഗണിച്ചുകൊണ്ട് തുർക്കിയിലെ കോറ ക്രിസ്ത്യൻ ദൈവാലയം പൂർണ്ണമായും മോസ്ക് ആക്കി മാറ്റി

ക്രൈസ്തവരുടെ പ്രതിഷേധം അവഗണിച്ചു കൊണ്ട് കോറ പള്ളി എന്ന് അറിയപ്പെട്ടിരുന്ന ഇസ്താംബൂളിലെ പുരാതന ബൈസന്റൈൻ ദൈവാലയം പൂർണ്ണമായും മോസ്ക് ആക്കി മാറ്റി.

തുർക്കിയിലെ പുരാതന ദൈവാലയങ്ങളിലൊന്നായ ഹോളി സേവ്യർ ദൈവാലയം ആദ്യം മ്യൂസിയമായും പിന്നീട് കരിയേ മസ്ജിദ് ആയും എർദോഗൻ ഭരണകൂടം മാറ്റിയിരുന്നു.

ദൈവാലയം മസ്ജിദ് ആക്കി പരിവർത്തനം ചെയ്യാൻ പ്രസിഡന്റ് ഉത്തരവിട്ടതിനു നാലു വർഷങ്ങൾക്കുശേഷം ഈ തിങ്കളാഴ്ച, 2024 മെയ് ആറാം തീയതിയാണ് ഇവിടെ ഇസ്ലാമിക പ്രാർത്ഥനകൾ നടത്തുന്നതിനായി പൂർണ്ണമായും തുറന്നുകൊടുത്തത്.

മ്യൂസിയമാക്കി മാറ്റിയ ഹോളി സേവ്യർ ദൈവാലയം മോസ്ക് ആക്കി മാറ്റാൻ 2020-ൽ പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ഉത്തരവിട്ടു. ഇതേ തുടർന്ന് 2020 ഒക്ടോബർ 30-ന് ഇവിടെ ഇസ്ലാംമത പ്രാർത്ഥനകൾ നടത്തിയിരുന്നു. മ്യൂസിയത്തിൽ നിന്നും മസ്ജിദിലേക്കുള്ള പരിവർത്തന പദ്ധതി 2020-ൽ ആരംഭിച്ച് ആ വർഷം ഒക്ടോബറോടെ പൂർത്തിയാക്കാനായിരുന്നു പദ്ധതി. എന്നാൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പദ്ധതി വൈകിപ്പിച്ചു. ഇപ്രകാരം മ്യൂസിയം മോസ്ക് ആക്കി മാറ്റുന്നതിനുള്ള പദ്ധതി മുന്നോട്ടുവച്ച നാൾമുതൽ ഓർത്തഡോക്സ്, കത്തോലിക്കാ സഭകളിലെ വൈദികരും വിശ്വാസികളും വലിയ രീതിയിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ആ പ്രതിഷേധങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്ന രീതിയിലുള്ള നടപടികളുമായി എർദോഗൻ ഭരണകൂടം മുന്നോട്ടു പോവുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group