കുഴിബോംബ് സ്ഫോടനം : മിഷനറി വൈദികന് ഗുരുതര പരിക്ക്

കുഴിബോംബ് പൊട്ടിത്തെറിച്ച് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ മിഷനറിയായി എത്തിയ കർമ്മലീത്താ വൈദികനും ഇറ്റാലിയൻ പൗരനുമായ ഫാ. നോർബെർട്ടോ പോസിക്ക് ഗുരുതര പരിക്ക്. അപകടത്തെ തുടർന്ന് അദ്ദേഹത്തിന്റെ ഒരു കാൽ മുറിച്ചു മാറ്റി.

ആഫ്രിക്കൻ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ബോസോം-ബൊക്കറംഗ ഹൈവേയിൽ ഒരു ട്രക്കിൽ സഞ്ചരിക്കവെ ആയിരുന്നു അപകടം.

അപകടത്തെ തുടർന്ന് ഫാ. നോർബെർട്ടോയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കാലിന് സാരമായി പരിക്കേറ്റതിനാൽ ശസ്ത്രക്രിയക്ക് നിർദ്ദേശിക്കുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group