കണ്ണൂർ രൂപതയിൽ യുവജനസംഗമം നടത്തി

കെ. സി. ബി. സി. യുവജനവർഷാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ രൂപതയിലെ കണ്ണൂർ – ഇരിട്ടി ഫൊറോനകളിലെ യുവജനസംഗമം ബർണ്ണശ്ശേരി സെന്റ് തെരേസാസ് ഓഡിറ്റോറിയത്തിൽ നടത്തി. കണ്ണൂർ രൂപത ബിഷപ് ഡോ. അലക്‌സ് വടക്കുംതല ഉദ്ഘാടനം ചെയ്തു.

യുവജന സംഗമത്തിൽ രണ്ട് ഫൊറോനകളിൽ നിന്നായി 600-ഓളം യുവജനങ്ങളും 30-ഓളം വൈദികരും സന്യാസിനീസമൂഹവും പങ്കെടുത്തു. ഡൗൺ ടൗൺ ഡിസൈപ്പിൾസ് മ്യൂസിക് ബാൻന്റിന്റെ സാന്നിധ്യം സംഗമത്തിൽ മുഴനീളം ഉണ്ടായിരുന്നു. വൈകുന്നേരം കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ നേതൃത്വത്തിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലിയോടെയാണ് യുവജനസംഗമം സമാപിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group