കോവിഡ് പ്രതിരോധത്തിന് കരുത്തേകി തൃശൂർ അമല മെഡിക്കൽ കോളേജ്

തൃശൂർ: അമല മെഡിക്കൽ കോളജും അബാ സൊസൈറ്റിയും ചേർന്ന് അടാട്ട്, കൈപ്പറമ്പ് പഞ്ചായത്തുകളിലെ വാർഡുകളിൽ കോവിഡ് പ്രതിരോധത്തിന് നൽകിയ 72 മെഡിക്കൽ കിറ്റുകളുടെ വിതരണോദ്ഘാടനം അമല ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎക്കു നല്കി നിർവഹിച്ചു.
1,10,000 മെഡിക്കൽ കിറ്റുകളാണ് നൽകിയത്. സിബിസിഐ ഹെൽത്ത് മിഷന്റെ സഹ കരണത്തോടെ ലഭിച്ച പൾസ് ഓക്സി മീറ്റർ, ഡിജിറ്റൽ തെർമോ മീറ്റർ, സ്റ്റീം ഇൻഹേലർ അടങ്ങിയ ഓരോ കിറ്റിനും 1500 രൂപയിൽ അധികം രൂപ വില വരും. പഞ്ചായത്ത് പ്രസിഡന്റുമാരായ സിമി അജിത് കുമാർ, ഉഷ ടീച്ചർ, അമല ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ, ഫാ. ഡെൽജോ പുത്തൂർ, വർഗീസ് തരകൻ, സിസ്റ്റർ ലിഖിത എന്നിവർ പ്രസംഗിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group