ഇന്തൊനേഷ്യയുടെ തലസ്ഥാന നഗരിയിൽ കത്തോലിക്കാ ബസിലിക്ക ഉയരുന്നു

മാർ പാപ്പായുടെ സന്ദർശനം അടുത്തിരിക്കുന്ന ഇന്തൊനേഷ്യയിൽ വിശുദ്ധ ഫ്രാൻസീസ് സേവ്യറിന്റെ നാമത്തിൽ പുതിയതായി ഒരു ബസിലിക്ക നിർമ്മിക്കപ്പെടുന്നു.

ആഗസ്റ്റ് 17-ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന പുതിയ തലസ്ഥാന നഗരിയായ നുസന്തറായിലാണ് ഈ ദേവാലയം ഉയരുക.

മുസ്ലീങ്ങൾ ബഹുഭൂരിപക്ഷം വരുന്ന ഇന്തോനേഷ്യയുടെ മതകാര്യമന്ത്രാലയത്തിൻറെ കീഴിൽ കത്തോലിക്കാ സമൂഹത്തിനു വേണ്ടിയുള്ള വിഭാഗമാണ് ഈ വിവരം നല്കിയതെന്ന് പ്രേഷിത വാർത്താ എജൻസിയായ ഫീദെസ് വെളിപ്പെടുത്തി. ഈ ബസിലിക്കയുടെ പ്രഥമ ശിലാസ്ഥാപന കർമ്മം ഒക്ടോബറിൽ നടക്കും എന്നു കരുതപ്പെടുന്നു.

1546, ഫെബ്രുവരി 14-ന്, ഇന്തൊനേഷ്യയുടെ ഭാഗമായ മൊളുക്കെ ദ്വീപിൽ കപ്പലിറങ്ങിൽ ഇശോസഭാ പ്രേഷിതനായ വിശുദ്ധ ഫ്രാൻസീസ് സേവ്യറിന് ആദരവവർപ്പിക്കുന്നതിനാണ് ഈ വിശുദ്ധ പേരിൽ ഈ ദേവാലയം പണിയുന്നത്. ഈ ദേവലായ സമുച്ചയത്തിൽ മെത്രാസന മന്ദിരവും ഉൾപ്പെടുത്തിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m