എസ്. എ. ബി. എസ് സന്യാസ സമൂഹങ്ങളുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ നടന്നു

തലശ്ശേരി അതിരൂപതയിൽ സേവനം ചെയ്യുന്ന എസ്.എ. ബി.എസ് സന്യാസ സമൂഹങ്ങളുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളും, സിൽവർജൂബിലി ആഘോഷങ്ങളും വർണ്ണാഭമായി നടന്നു.വി.കുർബാനയോടെ ആരംഭിച്ച ചടങ്ങുകൾക്ക് ആർച്ച് ബിഷപ്പ് മാർ ജോസഫ് പ്ലാoപ്ലാനി മുഖ്യ കാർമികത്വം വഹിച്ചു.രാവിലെ 9:30 ടെ കിളിയന്തറയിലെ ജോസ്ഗിരി പ്രൊവിൻഷ്യൽ ഹൗസിലായിരുന്നു ചടങ്ങുകൾ നടന്നത്.

സന്യാസ സമൂഹത്തിലെ അഞ്ച് കന്യാസ്ത്രീമാർ ഗോൾഡൻ ജൂബിലി നിറവിലും, 8 കന്യാസ്ത്രീമാർ സിൽവർ ജൂബിലി നിറവിലും ആയിരുന്നു. കൂടാതെ ആദ്യമായി സന്യസ്ത വസ്ത്രം സ്വീകരിച്ച സിസ്റ്റർ സ്നേഹാ മേരിയെ സമൂഹ അംഗങ്ങൾ ഒരുമിച്ച് സന്യാസ സഭയിലേക്ക് സ്വാഗതം ചെയ്തു.

എസ്.എ. ബി.എസ് സന്യാസസമൂഹം സഭയ്ക്കും സമൂഹത്തിനും ചെയ്തുകൊണ്ടിരിക്കുന്ന സംഭാവനകൾ വിലമതിക്കാനാവാ ത്തതാണെന്നും ദൈവവിളി പ്രോത്സാഹിപ്പിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ആശംസ അറിയിച്ചു കൊണ്ട് ആർച്ച് ബിഷപ്പ് മാർ ജോസഫ് പ്ലാoപ്ലനി പറഞ്ഞു.കേരള സഭയ്ക്ക് ലഭിച്ചിരിക്കുന്ന അനുഗ്രഹമാണ് എസ്.എ. ബി.എസ് സന്യാസ സമൂഹമെന്ന് പറഞ്ഞ ആർച്ച് ബിഷപ്പ് വേദനിക്കുന്ന മനുഷ്യരിലേക്ക് ഇറങ്ങിച്ചെന്ന് ക്രിസ്തു സ്നേഹം അവർക്കായി പകർന്നു നൽകുന്ന എല്ലാ കന്യാസ്ത്രീമാരെയും നന്ദിയോടെ അനുസ്മരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group