ബഫര്‍സോണ്‍ പരിധി കാടിനുള്ളില്‍ തന്നെ നിലനിർത്തണം :കെഎല്‍സിഎ

ബഫർ സോൺ പരിധി കാടിനുള്ളില്‍ തന്നെ നിലനിര്‍ത്തുന്ന തരത്തില്‍ കാര്യങ്ങള്‍ കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിയെ ബോധ്യപ്പെടുത്തണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ആവശ്യപ്പെട്ടു.

കാത്തലിക് അസോസിയേഷന്‍.കോട്ടയത്ത് നടത്തപ്പെട്ട സംസ്ഥാന മാനേജിങ് കൗണ്‍സില്‍ യോഗമാണ് പ്രസ്തുത ആവശ്യം മുന്നോട്ട് വെച്ചത്.ബഫര്‍ സോണ്‍ വിഷയം കൂടാതെ റബ്ബര്‍ കര്‍ഷകരുടെ പ്രശ്നത്തിലും വിഴിഞ്ഞം തുറമുഖ പ്രശ്നത്തിലും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും സമിതി ആവശ്യപ്പെട്ടു.

കൂടാതെ റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകുവാന്‍ റബര്‍ താങ്ങുവില 250 രൂപയെങ്കിലുമായി നിലനിര്‍ത്തി സബ്സിഡി നല്‍കാന്‍ നടപടികള്‍ എടുക്കുക വഴി ദുരിതത്തിന് പരിഹാരം കാണണമെന്നും സമിതി ആവശ്യപ്പെട്ടു.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് മത്സ്യബന്ധനം നിരോധിക്കുന്ന തരത്തിലുള്ള ഉത്തരവുകളിലും മാറ്റങ്ങള്‍ വരുത്തണമെന്നും വിഴിഞ്ഞം സമര സമയത്ത് എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group