യൂറോപ്പിലെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീ അന്തരിച്ചു

യൂറോപ്പിലെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീ സിസ്റ്റർ സെരഫീന അന്തരിച്ചു. റോമിൽ വിശ്രമജീവിതം നയിച്ചിരുന്ന സിസ്റ്റർ സെരഫീനയ്ക്ക് 111 വയസ്സുണ്ടായിരുന്നു. ഇറ്റലിയിലെ അബ്രൂസോ റീജനിലുള്ള ലാൻചിയാനോയിൽ 1913 ഏപ്രിൽ 17- ന് ജനിച്ച അവരുടെ ജനനനാമം അന്നല മോർജ എന്നായിരുന്നു.

88 വർഷങ്ങൾക്കു മുൻപ് 19-ാം വയസ്സിൽ ‘മിഷനറി സിസ്റ്റേഴ്‌സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ്’ എന്ന സന്യാസ സമൂഹത്തിൽ ചേർന്നു. സന്യാസവ്രതം സ്വീകരിച്ചപ്പോൾ സിസ്റ്റർ സെരഫീന എന്ന പേര് സ്വീകരിച്ചു. അബ്രൂസോയിൽ, കുട്ടികളുടെ മതബോധന പരിശീലനത്തിന് നേതൃത്വം നൽകിയിരുന്ന സിസ്റ്റർ സെരഫീനയെ 1952-ൽ റോമിലെ ജനറലേറ്റ് ഹൗസിൽ സേവനത്തിനായി അധികൃതർ നിയോഗിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m