കൊച്ചി: ചെറുപുഷ്പ മിഷൻലീഗ് സ്ഥാപക നേതാവ് പി.സി.അബ്രാഹം പല്ലാട്ടുകുന്നേലിന്റെ സ്മരണാർത്ഥം മിഷൻലീഗ് കേരളസംസ്ഥാന സമിതി ഏർപ്പെടുത്തി നൽകി വരുന്ന കുഞ്ഞേട്ടൻ പുരസ്കാരത്തിന് ഈ വർഷം ചങ്ങനാശ്ശേരി അതിരൂപത പാറേൽപ്പള്ളി ഇടവകാംഗമായ ജോൺസൺ കാഞ്ഞിരക്കാട്ട് അർഹനായി.
ചെറുപുഷ്പ മിഷൻലീഗിലൂടെ അദ്ദേഹം സഭയ്ക്കും സമൂഹത്തിനും ചെയ്ത പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് അവാർഡിനായി തിരഞ്ഞെടുത്തത്. ബിഷപ്പ് മാർ തോമസ് തറയിൽ ( ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന രക്ഷാധികാരി), ഫാ.ഷിജു ഐക്കരക്കാനായിൽ ( ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന ഡയറക്ടർ, രഞ്ചിത്ത് മുതുപ്ലാക്കൽ (ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന പ്രസിഡൻന്റ് ), ജെയ്സൺ പുളിച്ചുമാക്കൽ (ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന സെക്രട്ടറി), തോമസ് അടുപ്പു കല്ലുങ്കൽ (ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന ഓർഗനൈസർ) എന്നിവർ അടങ്ങിയ സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group