2025-ലെ ആഗോള സമാധാനദിനത്തിനായുള്ള പ്രമേയം വത്തിക്കാൻ പ്രസിദ്ധീകരിച്ചു. ‘ഞങ്ങളുടെ കടങ്ങൾ പൊറുക്കേണമേ, ഞങ്ങൾക്ക് നിന്റെ സമാധാനം നൽകേണമേ’ എന്നതാണ് പ്രമേയം. ജനുവരി ഒന്നാം തീയതിയാണ് ആഗോള സമാധാനദിനം ആചരിക്കുന്നത്.
വിശുദ്ധഗ്രന്ഥവുമായി ബന്ധപ്പെട്ട ചിന്തകളിലേക്കും ജൂബിലിവർഷത്തിലെ പാപമോചന സാധ്യതകളിലേക്കും നമ്മുടെ ചിന്തകളെ കൊണ്ടുപോകുന്നതാണ് ഈ ചിന്താവിഷയമെന്ന് സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററി ഇതുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 8, വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഫ്രാൻസിസ് പാപ്പയുടെ ലൗദാത്തോ സി, ഫ്രത്തെല്ലി തൂത്തി എന്നീ ചാക്രികലേഖനങ്ങളുമായും, ജൂബിലിയുടെ പ്രധാന ചിന്തകളിലൊന്നായ പാപമോചനത്തെക്കുറിച്ചുള്ള പ്രത്യാശയുമായും വിധിക്കാനെന്നതിനെക്കാൾ അനുരഞ്ജനപ്പെടാനും സമാധാനം സ്ഥാപിക്കാനുമായി പരിവർത്തനത്തിലേക്കുള്ള വിളിയുമായും ബന്ധപ്പെട്ട ഒരു ചിന്തയാണ് ‘കടങ്ങൾ പൊറുക്കപ്പെടാനും സമാധാനം നേടാനുമായുള്ള’ പ്രാർത്ഥനയെന്ന് ഡിക്കാസ്റ്ററി വിശദീകരിച്ചു.
സംഘർഷങ്ങളുടെയും പ്രശ്നങ്ങളുടെയും അവസാനം കുറിക്കുക എന്നതിലുപരി, മുറിവുകൾ ഉണക്കുകയും ഏവർക്കും അവരുടെ അന്തസ് അംഗീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു പുതിയ വ്യവസ്ഥയിൽ വെളിവാക്കപ്പെടുന്ന യഥാർഥ സമാധാനത്തിലേക്കെത്താൻ വ്യക്തിപരവും സാമൂഹികവും അന്താരാഷ്ട്രപരവുമായ ഒരു പരിവർത്തനത്തിലൂടെ മാത്രമേ സാധിക്കൂ എന്ന് സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററി ഉദ്ബോധിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group