കണ്ണൂരിലെ കലാലയങ്ങളിൽ റാഗിങ് പിടിമുറുക്കുന്നു; അധ്യയനം നടക്കുന്നത് രക്ഷിതാക്കളുടെ കാവലിൽ

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ സ്‌കൂളുകളിലും കോളേജുകളിലും റാഗിങ് അതിഅക്രമങ്ങള്‍ വര്‍ധിക്കുന്നതായി പരാതി.

റാഗിങ് എന്ന പേരില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായ അക്രമത്തിനാണ് ഇരയാക്കുന്നത്. ഏതാനും ദിവസംമുന്‍പ് പരിയാരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒരു സംഘം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ അക്രമിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ സംഘടിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികളെ തിരിച്ചടിക്കുകയും ചെയ്തു.

സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ടു ദിവസം വിദ്യാലയം അടച്ചിടേണ്ടി വന്നിരുന്നു. ഇതിനു ശേഷം അധ്യാപക, രക്ഷാകര്‍തൃസമിതി യോഗം ചേരുകയും റാഗിങിനെ കര്‍ശനമായി നേരിടാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. അഞ്ച് രക്ഷിതാക്കള്‍ വീതം അധ്യയന വേളയില്‍ സ്‌കൂളിന് കാവല്‍ നില്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m