ഇന്റർനാഷണൽ കാത്തലിക് ബിബ്ലിക്കൽ സൊസൈറ്റിയുടെ ഡയറക്ടറായി ഫാ. ജോസ് പോട്ടയിലിനെ നിയമിച്ചു

ഇന്റർനാഷണൽ കാത്തലിക് ബിബ്ലിക്കൽ സൊസൈറ്റിയുടെ ഡയറക്ടറായി ഫാ. ജോസ് പോട്ടയിലിനെ നിയമിച്ചു. സൊസൈറ്റിയുടെ മേധാവിയാകുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് ഫാ. ജോസ് പോട്ടയിൽ.

സൊസൈറ്റി ഓഫ് സെന്‍റ് പോൾ (എസ്എസ്‌പി) സന്യാസ സമൂഹത്തിലെ അംഗമായ അദ്ദേഹം ഇന്ത്യ-ഗ്രേറ്റ് ബ്രിട്ടൻ-അയർലണ്ട് പ്രോവിൻസിന്റെ പ്രോവിൻഷലും ജനറൽ കൗൺസിലറും വികാർ ജനറലുമായി സേവനം ചെയ്തിട്ടുണ്ട്.

സൊസൈറ്റി ഓഫ് സെൻ്റ് പോളിൻ്റെ സുപ്പീരിയർ ജനറൽ ഫാ. ഡൊമിനിക്കോ സോളിമാനാണ് നിയമനം നടത്തിയത്. ഈ സന്യാസസമൂഹത്തിൻ്റെ സ്ഥാപകനായ ഫാ. ജയിംസ് അൽബെരിയോണെ ഒരു നൂറ്റാണ്ടു മുന്‍പ് സ്ഥാപിച്ചതാണ് സോബിക്കെയിൻ. സ്പെയിനിലെ മാഡ്രിഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടന ബൈബിളുകളുടെ പരിഭാഷയും പ്രസാധനവും വിതരണവും നിർവഹിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group