സിനഡിന് ആശംസകൾ നേർന്ന് ഫ്രാൻസിസ് മാർപാപ്പ.

വത്തിക്കാൻ സിറ്റി:വടക്കൻ ഇറ്റാലിയൻ പട്ടണമായ ടോറെയിൽ ആഗസ്റ്റ് 22-25 തീയതികളിൽ നടക്കുന്ന വാൾഡെഷ്യൻ ചർച്ച് സിനഡിന് ആശംസകൾ അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ.ക്രിസ്തുവിൽ പൂർണ്ണമായ കൂട്ടായ്മയുടെ പാത പിന്തുടരുവാൻ ആശംസ സന്ദേശത്തിൽ മാർപാപ്പ പറഞ്ഞു.വാൽഡെഷ്യൻ സഭ പ്രതിനിധികളുടെ വാർഷിക സിനഡ് സമ്മേളനമാണ് ഇരുപത്തിയഞ്ചാം തീയതി വരെ നടക്കുക, സമ്മേളനത്തിൽ ഇറ്റാലിയൻ ഭരണകൂടവും എക്യുമെനിക്കൽ സംഘടനകളുമായുള്ള ബന്ധം ചർച്ച ചെയ്യാൻ പാസ്റ്റർമാരും പ്രാദേശിക സഭകളുടെ തലവന്മാരും കൂടിക്കാഴ്ച നടത്തും, കൂടാതെ ആരാധനാക്രമ മാനദണ്ഡങ്ങളും ഭരണവും സംബന്ധിച്ച പ്രശ്നങ്ങളും സിനഡിൽ ചർച്ച ചെയ്യും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group