ലോകമെമ്പാടുo സേവന ചെയ്യുന്ന മതാധ്യാപകരെ പ്രത്യേകം അനുസ്‌മരിക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്ത് ഫ്രാൻസിസ് പാപ്പ.
പത്താം പിയൂസ് പാപ്പയുടെ ഓർമ്മദിനമായ ആഗസ്റ്റ് 21, ‘മതാധ്യാപക ദിന’മായി ലോകത്തിലെ വിവിധ ഇടങ്ങളിൽ ആഘോഷിക്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് പാപ്പ മതാധ്യാപകർക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിച്ചത്.
മതാധ്യാപകരെ ഓർക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനുമുള്ള എല്ലാവരുടെയും ഉത്തരവാദിത്വം പാപ്പ എടുത്തു പറഞ്ഞു. നിറഞ്ഞ ഹർഷാരവത്തോടെയാണ് പാപ്പയുടെ വാക്കുകൾ സദസിലുള്ളവർ സ്വീകരിച്ചത്. “ഇന്ന് വി. പത്താം പീയൂസ് പാപ്പയുടെ സ്മരണയായി ലോകത്തിന്റെ പല ഭാഗങ്ങളിലും മതാധ്യാപക ദിനമായി ആഘോഷിക്കുന്നു. വളരെയധികം സേവനം ചെയ്യുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുൻപന്തിയിൽ നിന്നുകൊണ്ട് വിശ്വാസം ധൈര്യപൂർവം മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുന്ന നമ്മുടെ മതാധ്യാപകരെക്കുറിച്ച് നമുക്കു ചിന്തിക്കാം. കർത്താവ് അവരെ ധൈര്യമുള്ളവരാക്കുന്നതിനും അവരുടെ യാത്ര ഇനിയും അഭംഗുരം തുടരുന്നതിനും വേണ്ടി അവർക്കായി നമുക്ക് ഇന്ന് പ്രാർത്ഥിക്കുകയും ചെയ്യാം” പാപ്പ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m