അപ്പസ്തോലിക സന്ദർശനത്തിന് മുൻപായി മേരി മേജർ ബസിലിക്കയിലെത്തി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ

ഇന്നു മുതൽ 13 വരെ നാല് രാജ്യങ്ങളിലേക്ക് നടത്തുന്ന അപ്പസ്തോലിക സന്ദർശനത്തിനു മുന്നോടിയായി പതിവ് തെറ്റിക്കാതെ മേരി മേജർ ബസിലിക്കയിലെത്തി പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പ.

ഇന്നലെ റോമിലെ പേപ്പൽ ബസിലിക്കയിലെത്തിയ മാർപാപ്പ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി. രണ്ടാഴ്ച നീളുന്ന പാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ അപ്പസ്തോലികയാത്രയാണിത്.

വത്തിക്കാൻ പ്രസ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, സെപ്റ്റംബർ ഒന്നിന് ഫ്രാൻസിസ് മാർപാപ്പ മേരി മേജർ ബസിലിക്കയിലെത്തി. പതിവുപോലെ, “ഔവർ ലേഡി സാലസ് പോപ്പുളി റൊമാനി’യുടെ ഐക്കണിനു മുന്നിൽ പ്രാർഥിച്ച് ഇന്തോനേഷ്യ, പാപ്പുവ ന്യൂ ഗിനിയ, ഈസ്റ്റ് തിമോർ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കുള്ള അപ്പസ്തോലിക യാത്ര പരിശുദ്ധ അമ്മയ്ക്ക് ഭരമേല്പിച്ചു. തുടർന്ന് മാർപാപ്പ വത്തിക്കാനിലേക്ക്‌ മടങ്ങി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m