ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കി ഇന്തോനേഷ്യൻ സർക്കാർ

ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കി ഇന്തോനേഷ്യൻ സർക്കാർ.

കമ്മ്യൂണിക്കേഷൻ & ഇൻഫർമേഷൻ മന്ത്രാലയവും സർക്കാർ ഉടമസ്ഥതയിലുള്ള പി ടി പോസ് ഇന്തോനേഷ്യയും ചേർന്നാണ് ജക്കാർത്തയിൽവെച്ച് സ്റ്റാമ്പുകൾ പുറത്തിറക്കിയത്. ഫ്രാൻസിസ് മാർപാപ്പയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിനായി സ്റ്റാമ്പുകൾ പുറത്തിറക്കിയത് ഇന്തോനേഷ്യയിലെ കത്തോലിക്ക സഭയെ സംബന്ധിച്ചിടത്തോളം ലഭിക്കുന്ന വലിയ ബഹുമതിയാണെന്ന് ജക്കാർത്ത ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഇഗ്നേഷ്യസ് സുഹാരിയോ പറഞ്ഞു.

രാജ്യത്തുടനീളം വിതരണം ചെയ്യുന്ന പ്രത്യേക സ്റ്റാമ്പുകൾ വഴി മാർപാപ്പയുടെ സന്ദർശനത്തിന്റെ സന്ദേശം ജനങ്ങളിലെത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. “വിശ്വാസം, സാഹോദര്യം, അനുകമ്പ” എന്ന മാർപാപ്പയുടെ സന്ദർശന പ്രമേയം രാജ്യത്തെ കത്തോലിക്കാ സഭയുടെ ഏകത്വം വളർത്തിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്തംബർ 5 ന് ഗെലോറ ബംഗ് കർണോ മെയിൻ സ്റ്റേഡിയത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയിൽ ഫ്രാൻസിസ് പാപ്പ സ്റ്റാമ്പുകൾ ആശീർവദിക്കുമെന്ന് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ മന്ത്രാലയത്തിൽ നിന്നുള്ള ഉദ്യോഗസ്ഥനായ ഹുതഗാലുങ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m