നമുക്കായി ഒരു ശിശു ജനിച്ചിരിക്കുന്നു, നമുക്കായി ഒരു പുത്രൻ നൽകപ്പെട്ടിരിക്കുന്നു : മാർപാപ്പാ

നമുക്കായി ഒരു ശിശു ജനിച്ചിരിക്കുന്നു, നമുക്കായി ഒരു പുത്രൻ നൽകപ്പെട്ടിരിക്കുന്നു” എന്ന തിരുവചനത്തെ അടിസ്ഥാനമാക്കി സന്ദേശം നൽകി ഫ്രാൻസിസ് മാർപാപ്പാ.

പൂർവ്വ തീമോറിൽ താചി തൊളുവിലെ മൈതാനിൽ ദിവ്യപൂജ അർപ്പിച്ചു സുവിശേഷ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ജറുസലേം നിവാസികളുടെ സമൃദ്ധിയുടെയും അതോടൊപ്പം, ദൗർഭാഗ്യവശാൽ, ധാർമ്മികച്ഛുതിയുടെയും ഒരു കാലഘട്ടത്തിലാണ് പ്രവാചകൻ ഈ വാക്കുകൾ ഉരുവിടുന്നതെന്ന് പാപ്പാ പറഞ്ഞു. സമ്പത്തേറുകയും ക്ഷേമം ശക്തരെ അന്ധരാക്കുകയും ചെയ്യുന്നുവെന്നും തങ്ങൾ സ്വയം പര്യാപ്തരാണെന്നും കർത്താവിനെ ആവശ്യമില്ലെന്നുമുള്ള ധാർഷ്ട്യം അവരെ സ്വാർത്ഥരും അന്യായക്കാരുമാക്കുന്നുവെന്നും അനുസ്മരിച്ച പാപ്പാ അതുകൊണ്ടു തന്നെ, വിഭവസമൃദ്ധമെങ്കിലും, പാവപ്പെട്ടവർ ഉപേക്ഷിക്കപ്പെടുകയും അവർ പട്ടിണി അനുഭവിക്കേണ്ടി വരികയും അവിശ്വസ്തത പെരുകുകയും മതപരമായ ആചാരങ്ങൾ കേവലം ഔപചാരികതയിലേക്ക് ഉപരിയുപരി ചുരുങ്ങുകയും ചെന്നുവെന്നും കൂട്ടിച്ചേർത്തു. പരിവർത്തനത്തിൻറെയും കാരുണ്യത്തിൻറെയും സൗഘഖ്യത്തിൻറെയും വലിയ ആവശ്യകതയുള്ള വളരെ ഇരുണ്ടതും സങ്കടകരവും പരുഷവും ക്രൂരവുമായ യാഥാർത്ഥ്യത്തെ മറയ്ക്കുന്ന, ഒറ്റനോട്ടത്തിൽ പരിപൂർണ്ണമായ ഒരു ലോകത്തിൻറെ കപടമുഖമാണ് ഇവിടെ തെളിയുന്നതെന്ന് പാപ്പാ വിശദീകരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m