യുദ്ധഭൂമിയിൽ ഭക്ഷണമില്ലാത്ത അവസ്ഥയിലും സേവന സന്നദ്ധരായി ഇന്ത്യയിൽനിന്നുള്ള കന്യാസ്ത്രീമാർ.

റഷ്യൻ അധിനിവേശത്തെ തുടർന്ന് യുദ്ധഭൂമി മാറിയ യു​​​ക്രെ​​​യ്നി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന മി​​​ഷ​​​ന​​​റീ​​​സ് ഓ​​​ഫ് ചാ​​​രി​​​റ്റി സ​​​ന്യാ​​​സി​​​നി​​​ക​​​ൾ ഭ​​​ക്ഷ​​​ണ​​​മി​​​ല്ലാ​​​തെ ബു​​​ദ്ധി​​​മു​​​ട്ടു​​​ന്നു.

മി​​​സോ​​​റാ​​​മി​​​ൽ​​​നി​​​ന്നു​​​ള്ള സി​​​സ്റ്റ​​​ർ റൊ​​​സേ​​​ല നു​​​താം​​​ഗി, സി​​​സ്റ്റ​​​ർ ആ​​​ൻ ഫ്രി​​​ദ എ​​​ന്നി​​​വ​​​രാ​​​ണു യു​​​ക്രെ​​​യ്നി​​​ൽ ഭ​​​ക്ഷണ​​​ക്ഷാ​​​മ​​​ത്തി​​​ൽ വ​​​ല​​​യു​​​ന്ന​​​ത്. എങ്കിലും തങ്ങളുടെ സേവനങ്ങൾ പൂർവാധികം ശക്തിയോടെ തുടരുകയാണ് ഈ സന്യാസിനിമാർ.കീ​​​വി​​​ൽ വീ​​​ട് ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​രെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​നാ​​​യാ​​​ണ് ഇ​​​വ​​​ർ രാ​​​ജ്യ​​​ത്തു തു​​​ട​​​ർ​​​ന്ന​​​ത്.

യു​​​ക്രെ​​​യ്ൻ​​​കാ​​​രാ​​​യ 37 പേ​​​ർ​​​ക്കും കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള ഒ​​​രു വി​​​ദ്യാ​​​ർ​​​ഥി​​​ക്കും ഒ​​​പ്പ​​​മാ​​​ണ് ഇ​​​വ​​​ർ കീ​​​വി​​​ൽ കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ ഗോ​​​ഡൗ​​​ണി​​​ൽ തു​​​ട​​​രു​​​ന്ന​​​ത്. മ​​​റ്റു മൂ​​​ന്നു സി​​​സ്റ്റ​​​ർ​​​മാ​​​രും ഇ​​​വ​​​ർ​​​ക്കൊ​​​പ്പ​​​മു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണ് ഇ​​​വ​​​ർ​​​ക്കൊ​​​പ്പം ചേ​​​ർ​​​ന്ന​​​ത്. സ​​​ന്യാ​​​സി​​​നി​​​ക​​​ളു​​​മാ​​​യി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ച്ച ബ​​​ന്ധു​​​വാ​​​ണു ഭ​​​ക്ഷ​​​ണം തീ​​​രു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചു മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​ത്. ഗോ​​​ഡൗ​​​ണി​​​ൽ എ​​​ല്ലാ​​​വ​​​രും സു​​​ര​​​ക്ഷി​​​ത​​​രാ​​​ണെ​​​ന്നും അ​​​വ​​​ർ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. മ​​​ല​​​യാ​​​ളി വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ ഫോ​​​ണി​​​ൽ​​​നി​​​ന്നാ​​​ണ് ഇ​​​വ​​​ർ ബ​​​ന്ധു​​​ക്ക​​​ളു​​​മാ​​​യി സം​​​സാ​​​രി​​​ച്ച​​​ത്.

സി​​​സ്റ്റ​​​ർ റൊ​​​സേ​​​ല​​​യോ​​​ടും ഫ്രി​​​ദ​​​യോ​​​ടും സു​​​ര​​​ക്ഷി​​​ത കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്കു മാ​​​റാ​​​ൻ നേ​​​രത്തേത​​​ന്നെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നെ​​​ങ്കി​​​ലും അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളെ​​​യും പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ​​​യും സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഇ​​​വ​​​ർ ഷെ​​​ൽ​​​ട്ട​​​റി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.10 വ​​​ർ​​​ഷം മോ​​​സ്കോ​​​യി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ള്ള സി​​​സ്റ്റ​​​ർ റൊ​​​സേ​​​ല 2013ലാ​​​ണു യു​​​ക്രെ​​​യ്നി​​​ലെ​​​ത്തു​​​ന്ന​​​ത്. വി​​വി​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ച​​​ശേ​​​ഷം മൂ​​​ന്നു വ​​​ർ​​​ഷം മു​​​ന്പാ​​​ണ് സി​​​സ്റ്റ​​​ർ ഫ്രി​​​ദ യു​​​ക്രെ​​​യ്നി​​​ലേ​​​ക്കു മാ​​​റി​​​യ​​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group